കോട്ടക്കൽ: മിൽമ യൂനിയനിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടക്കലിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും വൈറ്റില മരട് സെന്റ് തോമസ് പള്ളിക്ക് സമീപം താമസക്കാരനുമായ ബിനു ജോൺ ഡാനിയലാണ് (49) അറസ്റ്റിലായത്. കോട്ടക്കൽ സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് പത്ത് ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ഇടപ്പള്ളി മിൽമ യൂനിയന്റെ പേരിൽ വ്യാജ റാങ്ക് പട്ടികയുണ്ടാക്കിയാണ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയെടുത്തത്. ഇയാൾക്കെതിരെ തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ട്. സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കായംകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.