ഭോപ്പാൽ: പൊതുവഴിയിൽ ഒരുമിച്ചിരുന്ന ദമ്പതികൾക്ക് നേരെ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണം. മിശ്രവിവാഹിതരായ ദമ്പതികളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ആക്രമണത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.
ലൗ ജിഹാദാണെന്ന് ആരോപിച്ചാണ് സംഘം ഇവരെ കുറ്റപ്പെടുത്തിയത്. ഒരാൾ യുവാവിന്‍റെ കോളറിൽ പിടിച്ച് തുടർച്ചയായി അടിക്കുന്നത് വിഡിയോയിൽ കാണാം. ഗ്രൂപ്പ് നേതാവ് പെൺകുട്ടിയെ ശകാരിക്കുകയും പുരുഷനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നുണ്ട്.
തന്‍റെ സുഹൃത്താണെന്ന് പെൺകുട്ടി പറയുന്നുണ്ടെങ്കിലും സംഘത്തിലുള്ളവർ ആക്രമണം തുടരുകയായിരുന്നു. മാതാപിതാക്കളെ വിളിക്കാനും നിർബന്ധമുണ്ടായതായി പെൺകുട്ടി മൊഴി നൽകി. നിയമ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും ഇരുവരെയും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.