സജു
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിന് അഞ്ചര വർഷം കഠിനതടവും 20,000 രൂപ പിഴയും.
കീഴാറൂർ പഴിഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ് ഭവനിൽ സജുവിനെയാണ് (33) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്.
2023 ആഗസ്റ്റ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരനും സഹോദരിയും കൂട്ടുകാരുമൊത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ സജു നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു.
കുട്ടികൾ ബൈക്കിന്റെ നമ്പർ സഹിതം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പിഴത്തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം നാലരമാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
അന്നത്തെ മാറനല്ലൂർ സബ് ഇൻസ്പെക്ടറായിരുന്ന കിരൺ ശ്യാമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.