തൃശ്ശൂരിൽ വൻ മയക്കു മരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോലഴി, പാടുക്കാട് സ്വദേശികളായ രണ്ടു പേരെ എം.ടി.എം.എ യുമായി പിടികൂടി. കോലഴി എറാംകുളം ദേശത്തു കുണ്ടോളി വീട്ടിൽ ജിഷ്ണു (27),സൂര്യഗ്രാമം സ്വദേശി ശിവദാസ് (30)നെയാണ് പിടിക്കൂടിയത്. 20 ഗ്രാം എം.ടി.എം.എ തത്സമയം ഇവരുടെപക്കൽ നിന്നും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ബാംഗ്ലൂരിൽ നിന്നും വൻതോതിൽ എം.ടി.എം.എ ചെറുകിട ലഹരി കച്ചവടക്കാര്ക്ക് എത്തിച്ചു കൊടുക്കുന്ന ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നതിന്റെ വിവരങ്ങൾ ലഭിച്ച എക്‌സൈസ് ദിവസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രിവെന്റീവ് ഓഫീസർ മാരായ സോണി കെ. ദേവസ്സി, മനോജ്‌ കുമാർ എം എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി ബി സിജോമോൻ, സനീഷ്കുമാർ, രഞ്ജിത് കെ സി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനുകുമാർ പ്രിവെന്റീവ് ഓഫീസർ സുനിൽ കുമാർ, സിവിൽ എക്‌സൈസ് രഞ്ജിത് കെ സി, സിജോമോൻ പിബി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - arrest with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.