ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം രാത്രി യുവാവിനെ പിന്തുടർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പുതൂർപള്ളിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (41), കുളത്തുമ്മാട്ടിൽ വീട്ടിൽ അനീഷ് സലീം (37), ഹിദായത്ത് നഗർ ഭാഗത്ത് ആര്യാട്ട് വീട്ടിൽ ആദിൽ അൻസാരി (40), പുതൂർ പള്ളി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ പി.എ. റഫീഖ് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് ആഗസ്റ്റ് 23ന് രാത്രി 11നാണ് സ്കൂട്ടറിൽ വന്ന തെങ്ങണ സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചത്. കാറിലെത്തിയ പ്രതികൾ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് മഴു, വടിവാൾ എന്നിവ കൊണ്ട് ശരീരമാസകലം വെട്ടുകയായിരുന്നു. യുവാവിനും ഇവർക്കുമിടയിൽ മുൻവിരോധം നിലനിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇവർ സംഘം ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ചെന്നൈയിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്. ആർ, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, ജയ്മോൻ, നിയാസ്, മനേഷ് ദാസ് മണികണ്ഠൻ, ബർണദാസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി നാലുപേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.