അ​ഭി​ജി​ത്ത് സാ​ബു, അ​മ​ൽ, സു​മേ​ഷ്

യുവാവിനെ വധിക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് തുമ്പമട ഭാഗത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിലായി. തുമ്പമട ഭാഗത്ത് പഴുക്കപ്ലാക്കൽ വീട്ടിൽ അഭിജിത്ത് സാബു (28), തേവർശേരിൽ വീട്ടിൽ അമൽ (സുഭാഷ് -33), തേവർശേരിൽ വീട്ടിൽ സുമേഷ് (34) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് തുമ്പമട ഭാഗത്തുവെച്ച് ഇവർ അഭിലാഷ് എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുമ്പ് വാഹനത്തി‍െൻറ ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.

പ്രതികളിൽ ഒരാളായ അഭിജിത്ത് സാബുവിനെ കാഞ്ഞിരപ്പള്ളിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ പാലക്കാടുള്ള ലോഡ്ജിൽനിന്നുമാണ് പിടികൂടിയത്.

Tags:    
News Summary - Attempt to kill young: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.