അയൽവാസികൾ തമ്മിൽ സംഘർഷം: ഒരാൾക്ക് വെട്ടേറ്റു

കാലടി: പിരാരൂരിൽ അയൽവാസികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് വെട്ടേറ്റു. മുളവരിക്കൽ വീട്ടിൽ ജോസിനാണ് (60) വെട്ടേറ്റത്.

അയൽവാസിയായ പുതുശ്ശേരി വീട്ടിൽ പാപ്പുവാണ് (75) വെട്ടിയത്. ശനിയാഴ്ച രാവിലെ ഇരുവരും തമ്മിൽ ഭൂമി അതിർത്തിയുമായി ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടേറ്റ ജോസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകൈയിലെ ഞരമ്പ് മുറിയുകയും ചെറിയ പൊട്ടലുമുണ്ട്.

News Summary - Clash between neighbours: One injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.