താനെ: അയൽക്കാരന്‍റെ വളർത്തുനായ കുരച്ചു. പ്രകോപിതരായ 10 സ്ത്രീകൾ അയൽക്കാരനെയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ മേഖലയിലെ അംബിവിലിയിലാണ് സംഭവം. നേരത്തെയും പല വിഷയങ്ങളിൽ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഞായറാഴ്ച വൈകുന്നേരം കച്ചവടക്കാരന്‍റെ വളർത്തുനായ പ്രദേശത്ത് കുരക്കാൻ തുടങ്ങി. നിർത്താതെയുളള കുരയിൽ അസ്വസ്ഥരായ പ്രതികൾ വീട്ടിലേക്ക് ഓടിക്കയറി അയൽക്കാരനെയും ഭാര്യയെയും മകളെയും മർദിക്കുകയായിരുന്നു. വീടിന് നേരെ കല്ലെറിയുകയും വീട്ടുസാമാനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതായി കുടുംബം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കച്ചവടക്കാരനും കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
കുടുംബത്തിന്‍റെ പരാതിയിൽ പ്രതികളായ 10 സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദുരുദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, അക്രമം തുടങ്ങി നാലോളം കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും ഖഡക്‌പാഡ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.