മഞ്ചേരി: പുൽപറ്റയിൽ യുവാവിനെ വെട്ടി ഗുരുതര പരിക്കേൽപിച്ച കേസിലെ പ്രതി മഞ്ചേരി പൊലീസിെൻറ പിടിയിൽ. പുൽപറ്റ വളമംഗലം സ്വദേശി പട്ടണംചാലിൽ കാളിക്കണ്ടം വീട്ടിൽ ഫസലുൽ ആബിദിനെയാണ് (26) അറസ്റ്റ് ചെയ്തത്. ജൂൺ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അറവുമാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പുൽപറ്റ വളമംഗലത്ത് പ്രതിയും കൂട്ടുപ്രതികളും ചേർന്ന് പരാതിക്കാരനെ വാളുകൊണ്ട് വെട്ടിയും ഇരുമ്പ് കമ്പികൊണ്ട് അടിച്ചും ഗുരുതര പരിക്കേൽപിച്ചെന്നാണ് കേസ്.
സംഭവത്തിൽ പരാതിക്കാരെൻറ മൂക്കിെൻറ എല്ല് തകർന്നിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊണ്ടോട്ടി കാടപ്പടിയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് വെള്ളിയാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ വളമംഗലം സ്വദേശി പാച്ചേങ്ങൽ അബ്ദുല്ലയെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാളെ കണ്ടെത്താൻ അന്വേഷണം നടന്നുവരുകയാണ്. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ പി.കെ. കമറുസ്സമാൻ, ആർ. രാജേന്ദ്രൻ നായർ, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി. വിജയൻ, പി. മുഹമ്മദ് സലീം, എം. ഷഹബിൻ, അനൂപ്, നിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.