വൈ​ക്കം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​​ലെ വീ​ൽ​ചെ​യ​ർ അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ

ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; വൈ​ക്കം താലൂക്ക്​ ആശുപത്രിയിലെ വാതിലുകളും വീൽചെയറുകളും തകർത്തു

വൈ​ക്കം: ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം നി​ര​ത്തി​ലും പി​ന്നീ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​ടി​പി​ടി​ക്കി​ട​യാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 6.30 ഓ​ടെ തോ​ട്ട​കം ഷാ​പ്പി​ന്​ സ​മീ​പ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം. ഇ​രു​മ്പൂ​ഴി​ക്ക​ര സ്വ​ദേ​ശി വി​ഷ്ണു​വും സു​ഹൃ​ത്തു​ക്ക​ളും ത​ല​യാ​ഴം, ടി.​വി പു​രം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​മാ​യി മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അ​ടി​പി​ടി ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴോ​ടെ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​സ​മ​യം വ​ടി​വാ​ള​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ എ​ത്തി​യ ടി.​വി പു​രം, ത​ല​യാ​ഴം നി​വാ​സി​ക​ളു​ൾ​പ്പെ​ട്ട സം​ഘം വി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക​ളു​മാ​യി ന​ട​ന്ന ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​ക​ൾ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​യും ഒ.​പി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റു​ടെ കാ​ബി​നി​ലെ​യും വാ​തി​ലു​ക​ളും ര​ണ്ട് വീ​ൽ​ചെ​യ​റു​ക​ളും നി​ര​വ​ധി ചെ​ടി​ച്ച​ട്ടി​ക​ളും ത​ക​ർ​ത്തു. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​വ​ർ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രാ​ളെ പി​ടി​കൂ​ടി.ടി.​വി പു​രം ക​ണി​ച്ചേ​രി കോ​ള​നി നി​വാ​സി​യാ​യ യു​വാ​വി​നെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ക്ര​മി​സം​ഘ​ത്തി​ലെ പ​ല​രും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Doors and wheelchairs of Vaikom Taluk Hospital were broken in the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.