അങ്കമാലി: എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നുകര സൗത്ത് അടുവാശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ അനീഷിനെയാണ് (23) അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തിൽ അങ്കമാലി ടെൽക് പരിസരത്ത് കാണാനിടയായ അനീഷിനെ എക്സൈസ് സംഘം പിടികൂടി പരിശോധിച്ചപ്പോഴാണ് 3.55 ഗ്രാം മാരകമയക്കുമരുന്ന് കണ്ടെത്തിയത്.
കുറച്ചുനാളായി വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി വരുകയായിരുന്നു. അതിനിടെയാണ് യുവാവ് പിടിയിലായത്. പരിശോധന കർശനമാക്കുമെന്ന് അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.