വെള്ളറട: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ് പിടിയിലായത്.
ഇന്നലെ 11.30നാണ് സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യ രാഗിണിയോട് മദ്യപിക്കാൻ പണം ചോദിക്കുകയും കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത് തലക്ക് എറിഞ്ഞ് മുറിവേല്‍പ്പിക്കുകയുമായിരുന്നു.
ആക്രമണ ശേഷം പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷപെട്ട അനില്‍കുമാറിനെ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടയുടന്‍ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
സി.ഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച് കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്ന്ന് പിടികൂടി. എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.