ബെംഗളൂരു: ഇൻഷുറൻസ് തുക കിട്ടാനായി പിതാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മകനടക്കം നാല് പേരാണ് അറസ്റ്റിലായത്. കർണാടക കലബുറഗിയിലെ ആദർശ് കോളനി സ്വദേശിയായ കലിംഗരായ എന്നയാളാണ് മരിച്ചത്.
2024 ജൂലൈയിലായിരുന്നു സംഭവം. മകനോടൊപ്പം യാത്ര ചെയ്യവേ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ ഇറങ്ങിയ കലിംഗരായയെ ട്രാക്ടർ കയറ്റി കൊല്ലുകയായിരുന്നു. തുടർന്ന് സംഭവം അപകട മരണം ആണെന്ന് കാണിച്ച് മകൻ സതീഷ് പരാതി നൽകുകയും ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകുകയും ചെയ്തു. സതീഷ് ഹോട്ടൽ നടത്തിവരികയാണ്. സഹോദരിയുടെ വിവാഹത്തിനും ഹോട്ടൽ നടത്തുന്നതിനുമായി വായ്പകൾ എടുത്ത് കടക്കെണിയിലായിരുന്നു സതീഷ്. ഇക്കാര്യം അറിയാവുന്ന അരുൺ എന്നയാളുടെ പ്രേരണയിലാണ് സതീഷ് 22 ലക്ഷം രൂപയുടേയും 5 ലക്ഷം രൂപയുടേയും രണ്ട് ഇൻഷുറൻസുകൾ കലിംഗരായരുടെ പേരിൽ എടുത്തത്.
ഇൻഷുറൻസ് പോളിസിക്കായുള്ള പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സതീഷ് മൂന്ന് ലക്ഷം രൂപ അരുണിന് നൽകി. അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക പാസായതിൽ നിന്നായിരുന്നു ഇത്. ഈ പണമിടപാടിനെ ചൊല്ലി പൊലീസ് സതീഷിനെ ചോദ്യം ചെയ്തതോടെ സത്യം പുറത്തറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.