ന്യൂഡൽഹി: ഡൽഹി ഷഹ്ദാരയിൽ തെരുവ് നായ്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗാന്ധി നഗർ സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. മൃഗസംരക്ഷണ പ്രവർത്തകൻ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ് സംഭവം പുറത്ത് വന്നത്. നൗഷാദ് ജലവിതരണ തൊഴിലാളിയാണ്.
'ഒരു നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഡിയോയിൽ നൗഷാദിനെ ആളുകൾ മർദ്ദിക്കുകയും, എത്ര നായ്കളെയാണ് പീഡിപ്പിച്ചതെന്ന് ചോദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു' എന്ന് ഡൽഹി പൊലീസ് പറഞ്ഞു. 12 മുതൽ 13 പെൺ നായ്കളെ പീഡിപ്പിച്ചതായാണ് ഉയർന്ന് വരുന്ന ആരോപണങ്ങൾ.
ബി.എൻ.എസി സെക്ഷൻ 325, മൃഗങ്ങളോട് ക്രൂരത തടയുന്ന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി ഗാന്ധി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.