crime scene

കൊല്ലത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

അഞ്ചാലുംമൂട്: ക്ഷേത്രോത്സവ ഘോഷയാത്രക്ക് പിന്നിലെത്തിയ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ചാറുകാട് തട്ടാന്‍റയ്യത്ത് വീട്ടിൽ അനിൽകുമാർ (35)ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് പരിക്കേറ്റു. കുത്തിയ അജിത്തിനെ (36) പൊലീസ് പിടികൂടി.

മദ്യപിച്ചെത്തിയ യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും തുടർന്ന് അജിത്ത് അനിൽകുമാറിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ധനേഷിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. അനിൽകുമാറിന്‍റെ പിതാവ്: കുഞ്ഞയ്യപ്പൻപ്പിള്ള. മാതാവ്: തങ്കമണി.


Tags:    
News Summary - man stabbed to death while drunk in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.