മല്ലപ്പള്ളി: അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂർ ചൂരക്കുറ്റിക്കൽ ഭുവനേശ്വരൻ പിള്ളയെയാണ് (മണിയപ്പൻ -58) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ ആരുമില്ലാത്ത സമയത്ത് കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്.
ഈ വർഷം ജനുവരിയിൽ രണ്ട് ദിവസങ്ങളിലായാണ് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. ബുധനാഴ്ചയാണ് പൊലീസിൽ വിവരം ലഭിക്കുന്നത്. തുടർന്ന് കുട്ടി പഠിക്കുന്ന സ്കൂളിൽ മാതാവിന്റെയും സ്കൂളിന്റെ ചുമതല വഹിക്കുന്ന സ്പെഷ്യൽ എജുക്കേറ്ററുടെയും സാന്നിധ്യത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി.
കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ ഇയാളുടെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫോണിലൂടെ കുട്ടിയെ കാണിച്ചു തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.