നാലുവയസുകാരിയെ ലൈംഗികാക്രമണത്തിന്​ വിധേയമാക്കിയ 12കാരനെതിരെ കേസ്​

പുണെ: മഹാരാഷ്​ട്രയിൽ നാലുവയസുകാരിയെ ലൈംഗികാക്രമണത്തിന്​ വിധേയമാക്കിയ 12കാരനെതിരെ കേസ്​. പിംപ്​രി ചിഞ്ച്​വാദിലാണ്​ സംഭവം.

നവംബർ 15ന്​ വൈകുന്നേരം 4.30ഒ​ാടെയായിരുന്നു സംഭവം. ചോക്​ലേറ്റ്​ വാങ്ങാൻ പണം നൽകാമെന്ന്​ ആവശ്യപ്പെട്ട്​ കുട്ടിയെ വീടിന്‍റെ ഒറ്റപ്പെട്ട മൂലയിലേക്ക്​ കൂട്ടിക്കൊണ്ടുപോയായിരുന്നു ആക്രമണമെന്ന്​ പരാതിയിൽ പറയുന്നു.

'കുട്ടിയെ ഉപ​ദ്രവിക്കുന്നത്​ അമ്മ കണ്ടു. തുടർന്ന്​ ഭർത്താവുമായി സംസാരിച്ചശേഷം ക​ുട്ടിയുടെ മാതാവ്​ ചിഖാലി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 12കാരനെയും നാലുവയസുകാരിയെയും ആരോഗ്യപരിശോധനക്ക്​ വിധേയമാക്കി. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​തതായും അസിസ്റ്റന്‍റ്​ പൊലീസ്​ ഇൻസ്​പെക്​ടർ തൗഫീക്ക്​ സയ്യദ്​ പറഞ്ഞു. 

Tags:    
News Summary - Minor booked for sexual assault of 4 year old in Chikhali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.