ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

മുംബൈ: ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിലേറെ പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 മുതൽ അച്ഛനും സഹോദരനും നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അധ്യാപികയോടും പ്രിൻസിപ്പലിനോടും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ച് കേസെടുക്കുകയായിരുന്നു.

വീട്ടിൽ വെച്ചാണ് അച്ഛനും സഹോദരനും തന്നെ ബലാത്സംഗം ചെയ്തതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി പറഞ്ഞു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ധാരാവി സീനിയർ പൊലീസ് ഇൻസ്പെക്ടർ ബൽവന്ത് പാട്ടീൽ പറഞ്ഞു.  

Tags:    
News Summary - Minor girl raped by father, brother in Dharavi; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.