ചെറുതോണി: കുടുംബ കലഹത്തെത്തുടർന്ന് മധ്യവയസ്കൻ ഭാര്യയെ ഇരുമ്പ് പൈപ്പിന് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചു. ചേലച്ചുവട് ചോറ്റയിൽ വീട്ടിൽ മഞ്ജുവിനാണ് (46) തലക്കടിയേറ്റത്.
ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സാബുവിനെ(54) കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിൽ ഭർത്താവ് സാബുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം.
മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കി അസഭ്യംപറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് അടുക്കളയിലിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയും ചെയ്തതായാണ് ഭാര്യയുടെ പരാതി. സാബുവും ഭാര്യയും മൂന്ന് കുട്ടികളും ഒരുമിച്ച് ചേലച്ചുവട്ടിലാണ് താമസം.
എസ്.എച്ച്.ഒ ജി. അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ താജുദ്ദീൻ അഹമ്മദ്, എസ്.സി.പി.ഒ, എം.ആർ. അനീഷ്, സി.പി.ഒ ജിനു ഇമ്മാനുവേൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.