കൊച്ചി: എറണാകുളം കടവന്ത്രയിൽ തമിഴ്നാട് സ്വദേശി നടരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് കരൂർ കപ്രപ്പെട്ടി സ്വദേശി തങ്കരശ് ആണ് പിടിയിലായത്. നടരാജനോടുള്ള മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കടവന്ത്ര ജങ്ഷനിലെ ഫുട്പാത്തിൽ നടരാജനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദൃക്സാക്ഷികളില്ലാതിരുന്ന സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തങ്കരശ് നടന്നു പോകുന്നതിന്റെ സി.സിടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കടവരാന്തകളിലും മറ്റും കിടന്നിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരികയായിരുന്നു. കടവരാന്തകൾ, ബാറുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ചോറ്റാനിക്കരയിൽനിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.