എക്​സൈസ്​ നേതൃത്വത്തിൽ കൊറിയർ, പാർസൽ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന

കൊറിയർ വഴി ലഹരിമരുന്ന്: പൊലീസ് നായുമായി പരിശോധന

കോട്ടയം: കൊറിയർ വഴി ലഹരിവസ്തുക്കൾ എത്തുന്നുവെന്ന സംശയത്തിൽ ജില്ലയിലെ സ്ഥാപനങ്ങളിൽ എക്‌സൈസിന്‍റെയും പൊലീസ് ഡോഗ് സ്‌ക്വാഡിന്‍റെയും സംയുക്ത പരിശോധന. സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിന് കൊറിയർ, തപാൽ മാർഗങ്ങൾ വ്യാപകമായി ലഹരിമാഫിയ ഉപയോഗിക്കുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു.

അടുത്തിടെ കൊച്ചിയിൽനിന്ന് ഇത്തരത്തിലെത്തിച്ച ലഹരിമരുന്ന് പിടികൂടിയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാനവ്യാപകമായി പരിശോധനക്ക് എക്സൈസ് തീരുമാനിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയിൽവേ പാർസൽ സർവിസ് അടക്കം കോട്ടയം നഗരത്തിലെ അഞ്ച് സ്ഥാപനങ്ങൾ വ്യാഴാഴ്ച പരിശോധിച്ചത്.

സംശയം തോന്നിയ 180ലേറെ പാക്കറ്റുകൾ വിശദമായി പരിശോധിച്ചു. എന്നാൽ, ലഹരി പദാർഥങ്ങളൊന്നും കണ്ടെത്താനായില്ല. കോട്ടയം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് പിള്ള, കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തിരച്ചിൽ നടത്തിയത്. 

Tags:    
News Summary - Narcotic drugs by courier: Inspection with police dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.