ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്റെ മാനേജര്‍ ചാലക്കുടി സ്വദേശിനിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹമരണങ്ങളും അന്വേഷണപരിധിയിൽ കൊണ്ടുവരും. ഹാരിസിനെയും യുവതിയെയും ഷൈബിന്റെ നിർദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ഷാബാ ശെരീഫ് കൊലക്കേസ് പ്രതികള്‍ സെക്രട്ടേറിയറ്റ് പടിക്കൽ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും നടന്ന കുറ്റകൃത്യങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനാൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്ന കാര്യവും ഉന്നത പൊലീസ്തലത്തിൽ ആലോചിക്കുന്നുണ്ട്. ബത്തേരി സ്റ്റേഷനിലെ വിരമിച്ച എസ്.ഐ സുന്ദരന്‍ അടക്കം ഷൈബിന്റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങള്‍ നടത്താന്‍ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചു.
സുന്ദരൻ പല കാര്യങ്ങളിലും തനിക്ക് നിയമസഹായം നല്‍കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴിനൽകിയിരുന്നു. ഇതേതുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയ വീട്ടുകാർ ആൾ സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്. അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.