പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്പ​ഴ​ന്തി സ്വാ​മി​യാ​ർ​മ​ഠം താ​രാ ഭ​വ​നി​ൽ കു​ഞ്ഞു​മോ​ൻ എ​ന്നു വി​ളി​ക്കു​ന്ന പ​ത്മ​നാ​ഭ​നെ(52)​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

13 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ അ​യ​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി എ.​സി.​പി ഹ​രി. സി.​എ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ ജെ.​എ​സ്, എ​സ്.​ഐ​മാ​രാ​യ ജി​നു, മി​ഥു​ൻ, എ​സ്.​സി.​പി.​ഒ ബൈ​ജു, സി.​പി.​ഒ​മാ​രാ​യ സ​ജാ​ദ് ഖാ​ൻ, അ​രു​ൺ, ശ്യാം, ​ചി​ന്നു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - one arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.