കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പിടിയിൽ. കുന്നംകുളം ശങ്കരപുരം കളരിക്കൽ ശശീധരനെയാണ് (70) സി.ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കുകയും നിർബന്ധിച്ച് നഗ്ന ചിത്രങ്ങൾ എടുപ്പിക്കുകയും വാട്സ് ആപ്പിലൂടെ ലൈംഗിക ചുവയോടു കൂടിയ സന്ദേശങ്ങൾ അയക്കുകയുമാണ് ചെയ്തെന്നാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ചാലക്കുടി: പലചരക്ക് കടയിൽ ബാറ്ററി വാങ്ങാൻ എത്തിയ ബാലികയോട് അപമര്യാദയായി പെരുമാറിയ വയോധികന് അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും. വടമ അഷ്ടമിച്ചിറ കാച്ചപ്പിള്ളി വർഗീസിനെയാണ് (72) ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസം കൂടി തടവ് അനുഭവിക്കണം. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക അതിജീവിതക്ക് നൽകാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ടി. ബാബുരാജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.