തിരുവനന്തപുരം: കൗൺസലിങ്ങിനെത്തിയ 13കാരനെ പീഡിപ്പിച്ച സംഭവത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ. ഗിരീഷിന് ഏഴ് വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഫാസ്റ്റ്ട്രാക് കോടതിയുടെതാണ് വിധി. വിവിധ കുറ്റങ്ങൾക്കായി 26 വർഷം തടവുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വർഷം തടവ് അനുഭവിച്ചാൽ മതി. പ്രതി നേരത്തെയും സമാന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്.
2015 മുതൽ 2017 വരെയാണ് കെ. ഗിരീഷ് കൗൺസലിങ്ങിന്‍റെ മറവിൽ കുട്ടിയെ പീഡിപ്പിച്ചത്. മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനോട് ചേർന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചായിരുന്നു പീഡനം. പുറത്ത് പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. ഇതേ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരെയും കാണിച്ചതിന് ഒടുവിൽ 2019ൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. ഇവിടുത്തെ ഡോക്ടർമാരോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, പോക്സോ കേസ് പ്രകാരം പ്രതിയെ ഒരു വർഷം മുമ്പ് ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരിക്കുകയാാണ്. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.