വൈത്തിരി: നിരവധി കേസുകളിൽ പ്രതികളായ കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ വൈത്തിരി പൊലീസ് പിടികൂടി. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി എന്ന കരിഞ്ചുണ്ണി (26), ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന് ആന്റണി (18), നോർത്ത് പറവൂര്‍ കൈതാരം കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്, ആലുവ കടുങ്ങല്ലൂർ അമ്പാട്ടൂർ വീട്ടില്‍ രോഹിത് രവി (20) എന്നിവരെയാണ് കൽപറ്റ ഡിവൈ.എസ്.പി അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ വൈത്തിരി പൊലീസ് ഞായറാഴ്ച പുലർച്ച ലക്കിടിയിൽ പിടികൂടിയത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യസന്ദേശത്തെത്തുടർന്ന് വൈത്തിരി പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. രോഹിത് രവി ലക്കിടി ഓറിയന്റൽ കോളജിലെ ബിരുദ വിദ്യാർഥിയാണ്. രോഹിത് ഒഴികെ മറ്റെല്ലാ പ്രതികൾക്കെതിരെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ജിത്തു ഷാജിയുടെ പേരിൽ മീനങ്ങാടി പൊലീസ് സ്റ്റേഷനിലും ജിതിന്റെ പേരിൽ കൊടുങ്ങല്ലൂർ, ചാലക്കുടി, പുതുക്കാട്, വരന്തരപ്പിള്ളി എന്നീ സ്റ്റേഷനുകളിലും കേസുണ്ട്.
വൈത്തിരി എസ്.എച്ച്.ഒ ടി. ഉത്തംദാസ്, എസ്.ഐമാരായ മണി, പ്രശോഭ്, സി.പി.ഒമാരായ സുരേഷ്, വിനീഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയശേഷം പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.