മാനഭംഗക്കേസിലെ പ്രതികള്‍ പിടിയില്‍

കൊച്ചി: രണ്ട് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.ഏലൂര്‍ ഉദ്യോഗമണ്ഡല്‍ വള്ളോപ്പിള്ളി താഴെവീട്ടില്‍ കാളിമുത്തു മുരുകന്‍ എന്ന ഹരീഷ് (24), ഏലൂർ ഉദ്യോഗമണ്ഡല്‍ മരങ്ങാട്ട് വീട്ടില്‍ മഹീന്ദ്ര സുബ്രഹ്മണ്യന്‍ (26) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയ്ശങ്കര്‍ അറസ്റ്റ് ചെയ്തത്.

കളമശ്ശേരിയിലെ ഹോസ്റ്റലിന് സമീപത്തുനിന്നാണ് പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പ്രതികള്‍ കാറില്‍ കടത്തിക്കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഒന്നാം പ്രതി ഹരീഷിന് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്നു.

ഹരീഷിന്‍റെ സുഹൃത്തായ രണ്ടാം പ്രതിയുടെ കാറിലാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്ന് ഓടിമറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മഹീന്ദ്ര സുബ്രഹ്മണ്യന്‍ ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ റൗഡി പട്ടികയില്‍പെട്ടയാളാണെന്നും ഹരീഷ് നിരവധി കേസുകളില്‍പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - rape case Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.