കൊടുങ്ങല്ലൂർ: ഗൾഫിലേക്ക് കടന്ന പീഡന കേസ് പ്രതി തിരിച്ച് വരവെ വിമാനത്താവളത്തിൽ പിടിയിലായി. എറിയാട് പേബസാർ അമ്പലത്ത് വീട്ടിൽ ഷെഫീറാണ് (42) അറസ്റ്റിലായത്.
2018ലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. പൊലീസിന് പിടികൊടുക്കാതെ മുങ്ങിയ ഇയാൾ പന്നീട് ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു. എസ്.ഐ സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.