അഞ്ചാലുംമൂട്: ജില്ലയിൽ വീണ്ടും കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി. കരുവയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 246 ചാക്ക് റേഷനരിയും അഞ്ച് ചാക്ക് ഗോതമ്പുമാണ് അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. ഒരാള്‍ പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. തൃക്കരുവ കാഞ്ഞാവെളി മുളയില്കുന്നത്ത് വീട്ടില്‍ സുനീര്‍ (42) ആണ് പിടിയിലായത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി നൗഫലാണ് ഓടി രക്ഷപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ കേസില്‍ പിടിയിലായ സുനീറിെൻറ കാഞ്ഞിരംകുഴി ജങ്ഷന് സമീപത്തെ ഇഞ്ചവിള-കരുവ റോഡിലുള്ള റേഷന്‍കടയില്‍ നിന്നാണ് ലോറിയില്‍ റേഷനരിയും ഗോതമ്പും കടത്താന്‍ശ്രമിച്ചത്. മൂവാറ്റുപുഴയിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സുനീറിെൻറ പുരയിടത്തിനുള്ളിലേക്ക് ലോറി കയറ്റിയിട്ട് രണ്ട്പേര് അരി ലോഡ് ചെയുന്നത് ശ്രദ്ധയിൽപെട്ടു. തുടര്‍ന്ന് പൊലീസ് സമീപത്തേക്ക് എത്തിയപ്പോഴേക്ക് കേസിലെ രണ്ടാംപ്രതിയായ മൂവാറ്റുപുഴ സ്വദേശി നൗഫല്‍ ഓടിരക്ഷപ്പെടുകയും ഒന്നാം പ്രതിയായ സുനീറിനെ കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് അരിയും ഗോതമ്പും കടത്തുവാനുപയോഗിച്ച ലോറിയും പിടികൂടിയ റേഷനരിയും സ്റ്റേഷനിലേക്ക് മാറ്റി. നൗഫലിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജെൻറ നിര്‍ദേശപ്രകാരം എസ്.ഐമാരായ അനീഷ്, രാജേന്ദ്രന്‍പിള്ള, പ്രദീപ്, ആന്റണി, സി.പി.ഒ ബെന്ദി ജോസഫ്, ഹോംഗാര്‍ഡ് നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.