രവീന്ദ്രൻ പട്ടയം: സർക്കാർ വിശദീകരണം ലഭിച്ചില്ല; ഹരജികൾ മാറ്റി

കൊച്ചി: സർക്കാർ വിശദീകരണം ലഭിക്കാത്തതിനെത്തുടർന്ന്​ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹരജികൾ ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി ജനുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യം ചെയ്ത്​ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ അടക്കമുള്ളവർ നൽകിയ ഹരജികളാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ പരിഗണനയിലുള്ളത്​. ഹരജികളിൽ കോടതി നേരത്തേ സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. ചൊവ്വാഴ്ച ഹരജികൾ പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരണം കോടതിക്ക്​ മുന്നിലെത്തിയിരുന്നില്ല. തുടർന്നാണ് ഹരജികൾ മാറ്റിയത്.

Tags:    
News Summary - Raveendran Deed: Government did not get explanation; Petitions postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.