പുഴമണൽ കടത്തൽ: മുഖ്യപ്രതി പിടിയിൽ

ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ ഭാഗത്തുനിന്ന് മണൽവാരി കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.ഈരാറ്റുപേട്ട ഇളപ്പുങ്കൽ കറുകാഞ്ചേരിയിൽ വീട്ടിൽ ഷമീർ ഇബ്രാഹിനെയാണ് (33) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇവിടെനിന്ന് മണൽ കടത്തിയ മഹേഷ്, ഷാജി എന്നിവരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അന്വേഷണസംഘം പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഷമീർ ഇബ്രാഹിമിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മണൽ കടത്തിന്‍റെ മുഖ്യസൂത്രധാരനായി പ്രവർത്തിച്ചതെന്ന് മനസ്സിലാകുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബു മോൻ ജോസഫ്, സി.പി.ഒമാരായ കെ.ആർ. ജിനു, കെ.സി. അനീഷ്, ബി. ഷമീർ, ശ്യാംകുമാർ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - River Sand smugling: The main accused is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.