വി​ഷ്‌​ണു

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ത്.

ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സ് മു​റി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മു​ൾ​െപ്പ​ടെ 2,000 രൂ​പ​യോ​ള​മാ​ണ് ക​വ​ർ​ന്ന​ത്. അ​ന്ന​ദാ​ന ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വ​ഴി​പാ​ട് കൗ​ണ്ട​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച് പു​ല​ർ​ച്ച 4.30ന് ​അ​യ്യ​പ്പ​കീ​ർ​ത്ത​നം വെ​ക്കാ​ൻ ഭാ​ര​വാ​ഹി​യാ​യ ര​വി നി​കു​ഞ്ജം ക്ഷേ​ത​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ ഓ​ഫി​സ് വ​രാ​ന്ത​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​ള്ളൂ​ർ എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്.​ഐ പി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​വി മു​ണ്ടും ക​ള്ളി ടീ​ഷ​ർ​ട്ടും ധ​രി​ച്ച​യാ​ൾ അ​ർ​ധ​രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​ള്ളൂ​ർ പൊ​ലീ​സ് കാ​സ​ർ​കോ​ട്ടെ​ത്തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.

Tags:    
News Summary - Robbery at Ayyappa temple: Thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.