നെടുങ്കണ്ടം: മാവടിയില്‍ കണ്ടെത്തിയ അസ്ഥികൂടം രണ്ടുവര്‍ഷം മുമ്പ്്് കാണാതായ മാവടി പള്ളേന്തില് സുരേഷിേൻറതാണെന്ന് തിരിച്ചറിഞ്ഞതോടെ അന്ത്യകര്‍മങ്ങള്‍ നടത്താനൊരുങ്ങി ബന്ധുക്കള്‍. തിങ്കളാഴ്ച വീട്ടില്‍ കുട്ടികളെ കൊണ്ട് ബലിയിട്ട്്് കര്‍മം ചെയ്ത് ഭസ്മം പുണ്യനദിയലൊഴുക്കാനാണ് നീക്കം.
2019 സെപ്റ്റംബര്‍ മൂന്നിനാണ് സുരേഷിനെ കാണാതായത്. കാര്യമായ തെളിവുകള്‍ ലഭിക്കാത്തതിനാൽ സുരേഷ് ആത്മഹത്യ ചെയ്തെന്ന് പൊലീസ് പറഞ്ഞിരുന്നു. 2020 മേയ് അഞ്ചിന് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ അസ്ഥികൂടം സുരേഷിേൻറതാണെന്ന്്് പൊലീസ് ബന്ധുക്കളെ അറിയിച്ചത് ബുധനാഴ്ചയാണ്.
ഒരു സംഘടന നടത്തിവന്ന ഓണ ചിട്ടി വീതിക്കുന്ന സമയത്ത്് ലക്ഷങ്ങളുടെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്നാണ് സുരേഷിനെ കാണാതാകുന്നത്. എട്ടുമാസത്തിന് ശേഷം കത്തിക്കരിഞ്ഞനിലയില്‍ അസ്ഥികൂടം കണ്ടെത്തി. 2020 മേയ് അഞ്ചിന് അസ്ഥികൂടം കണ്ടെത്തി 16 മാസത്തിനുശേഷമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.