മാർക്ക് കുറഞ്ഞതിന് വഴക്ക്: മാതാപിതാക്കളെയും അനുജനെയും വെടിവെച്ച് കൊന്ന് മൂന്ന് ദിവസം മൃതദേഹങ്ങളോടൊപ്പം കഴിഞ്ഞ 15കാരൻ പിടിയിൽ

മാഡ്രിഡ്: സ്കൂളിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാതാപിതാക്കളെയും സഹോദരനെയും 15കാരൻ വെടിവച്ച് കൊന്നു. തുടർന്ന് മൂന്ന് ദിവസം മൃതദേഹങ്ങളോടൊപ്പം വീട്ടിൽ കഴിച്ച്കൂട്ടിയ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പെയിനിലെ അലികാന്റെ എൽച്ചെയിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടർന്ന് വെള്ളിയാഴ്ച മാതൃസഹോദരി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിനിടെയാണ് പിതാവിനെയും മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ വിവരം കുട്ടി പറയുന്നത്. മൂന്ന് മൃതദേഹങ്ങളും വീട്ടിൽ കണ്ടെത്തിയതോടെ വിവരം പോലീസിനെ അറിയിച്ചു. അപ്പോഴേക്കും കൊല നടന്ന് മൂന്ന് ദിവസം പിന്നിട്ടിരുന്നു. ഈ ദിവസമത്രയും ഉറ്റവരുടെ മൃതദേഹങ്ങൾക്കരികെയായിരുന്നു 15കാരൻ കഴിഞ്ഞത്.

മാർക്ക് കുറഞ്ഞതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞതായി പ്രതി പൊലീസിനോട് പറഞ്ഞു. തുടർന്ന് അച്ഛന്‍റെ തോക്ക് ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നീട് പത്ത് വയസ്സുകാരനായ അനിയനെയും അച്ഛനേയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസിനോട് സമ്മതിച്ചു.   

Tags:    
News Summary - Spain teen, 15, held for killing family over grades row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.