എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്

മൊറാദാബാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലാണ് സംഭവം.

പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾക്കെതിരെയും ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതികൾ ചിത്രങ്ങൾ പങ്കുവച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് അധ്യാപിക പൊലീസിനെ സമീപിച്ചത്. ചിത്രം വെബിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Tags:    
News Summary - students booked for posting AI generated obscene image of teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.