പോക്സോ കേസ് പ്രതി പൊലീസിന്‍റെ കണ്ണുവെട്ടിച്ച്​ രക്ഷപ്പെട്ടു

ഉദുമ: പോക്സോ കേസ് പ്രതി പൊലീസ് കസ്​റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ആലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നീർച്ചാലിലെ ഫർഹാനാണ് രക്ഷപ്പെട്ടത്. ആലപ്പുഴയിൽനിന്ന്​ എത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ കസ്​റ്റഡിയിലെടുത്തത്​.

പൊലീസ് വാഹനത്തിൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകുന്നേരം മൂന്നരയോടെ പെരിയയിൽ വാഹനം നിർത്തി ഹോട്ടലിൽനിന്ന്​ ഭക്ഷണം കഴിച്ചശേഷം ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു.

Tags:    
News Summary - The accused in the Pocso case escaped from police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.