കൊല്ലപ്പെട്ട ഇർഷാദ്, അറസ്റ്റിലായ സഹദ്

പൊലീസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ; സുഹൃത്ത് അറസ്റ്റിൽ

കടയ്ക്കൽ: ചിതറയിൽ പൊലീസുകാരൻ കഴുത്തറുത്ത് കൊലപ്പെട്ടനിലയിൽ. അടൂർ എ.ആർ ക്യാമ്പിലെ ഹവിൽദാർ നിലമേൽ വളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദ് ആണ് (28) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിതറ കല്ലുവെട്ടാൻകുഴി വിശ്വാസ് നഗർ യാസിൻ മൻസിലിൽ മുഹമ്മദ് സഹദിനെ (26) ചിതറ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ വിശ്വാസ് നഗറിലുള്ള സഹദിന്‍റെ വീട്ടിലായിരുന്നു സംഭവം. സഹദും ഇർഷാദും ബാല്യകാലസുഹൃത്തുക്കളാണ്. ഒരു വർഷമായി ജോലിക്ക് ഹാജരാകാതെ നിൽക്കുന്ന ഇർഷാദ് കുറച്ച് ദിവസമായി സഹദിന്‍റെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ 11ഓടെ സഹദിന്‍റെ പിതാവ് അബ്ദുൽ സലാം വീട്ടിനകത്തേക്ക് കയറുമ്പോൾ കത്തിയുമായി നിൽക്കുന്ന സഹദിനെ കാണുകയും തുടർന്ന് മുകളിലെ നിലയിലേക്ക് കയറുമ്പോൾ പടിക്കെട്ടിൽ കഴുത്തറ്റ നിലയിൽ ഇർഷാദിനെ കാണുകയായിരുന്നുവത്രെ.

തുടർന്ന് ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് മൂത്തമകൻ സ്ഥലത്ത് എത്തുകയും ഇരുവരും ചേർന്ന് സഹദിനെ കെട്ടിയിടുകയും ചെയ്തു. വിവരം അറിഞ്ഞ് പൊലീസ് എത്തുകയും ചെയ്തു.

മികച്ച കായികതാരമായ ഇർഷാദിന് സ്പോർട്സ് േക്വാട്ടയിലാണ് അഞ്ചുവർഷം മുമ്പ് പൊലീസിൽ ജോലി ലഭിച്ചത്. എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നേരിടുകയായിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരുന്നില്ല. ഇർഷാദും സഹദും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴും ഇയാൾ ലഹരി ഉപയോഗിച്ച നിലയിലായിരുന്നതിനാൽ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.

പരേതരായ അഷ്റഫ്-ഷീജ ദമ്പതികളുടെ മകനാണ് ഇർഷാദ്. സഹോദരൻ: അർഷാദ്. മേൽനടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - The policeman was killed by slitting his throat; Friend arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.