തൊടുപുഴ: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നര വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫിനെയാണ് (49)കുറ്റക്കാരനെന്ന് കണ്ട് തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി നിക്സൺ എം. ജോസഫ് ശിക്ഷിച്ചത്.
അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
കരിമണ്ണൂർ പൊലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ആറു മാസം തടവും 10,000 രൂപയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 40 ദിവസം അധികം ജയിൽ ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.