പോക്സോ കേസ്​ പ്രതിക്ക് മൂന്നുവർഷം കഠിന തടവ്

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​ന് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ഫോ​ർ​ട്ട് കൊ​ച്ചി വി​ല്ലേ​ജ് വെ​ളി ക​ര​യി​ൽ ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​നു മാ​ർ​ട്ടി​നെ​യാ​ണ് പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷ് ശി​ക്ഷി​ച്ച​ത്.

2021 ഫെ​ബ്രു​വ​രി 16ന് ​രാ​വി​ലെ 8.30ന് ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്​ പോ​യ പെ​ൺ​കു​ട്ടി​യാ​ണ്​ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഞാ​റ​ക്ക​ൽ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ.​കെ. സു​ധീ​റാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Three years rigorous imprisonment for POCSO case Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.