മൂവാറ്റുപുഴ: മദ്യലഹരിയിൽ ആശുപത്രിയിൽ അക്രമം നടത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ഒന്നാം പ്രതി പേഴക്കാപ്പിള്ളി പുന്നോപ്പടി ആക്കോത്ത് റസൽ വീരു (36), രണ്ടാം പ്രതി പേഴക്കാപ്പിള്ളി പുന്നോപ്പടി പുതുശ്ശേരി മുഹമ്മദ് ഷാ മജീദ് (23), മൂന്നാം പ്രതി പേഴക്കാപ്പിള്ളി പുന്നോപ്പടി തേനാലി സുനീർ മമ്മുകുഞ്ഞ് (43) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെരുന്നാൾ ദിനത്തിൽ പേഴക്കാപ്പിള്ളി പള്ളിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ ചികിത്സക്കെത്തി ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും പ്രതികൾക്കെതിരെ കേസെടുത്തു. പ്രതികൾ മൂവരും മൂവാറ്റുപുഴ 130 ജങ്ഷന് സമീപത്തെ കശാപ്പുശാലയിലെ ജീവനക്കാരാണ്. പ്രതികളെ വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.സി. ജയകുമാർ എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.