മകൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

മകൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

മംഗളൂരു: മകൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കടബാഗരെയിലെ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കെ. രത്നാകരനാണ് (34) വെടിയുതിർത്തത്. രത്‌നാകരന്‍റെ മകൾ മൗല്യ (ആറ്), ഭാര്യാ മാതാവ് ജ്യോതി (50), സഹോദര ഭാര്യ നാദിനി സിന്ധു (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

കാലിൽ വെടികൊണ്ട് പരിക്കേറ്റ നാദിനിയുടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ദാരുണ സംഭവം. കുടുംബം തന്നെ വഞ്ചിച്ചെന്നും ഭാര്യ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ചുവെന്നും അവകാശപ്പെടുന്ന വിഡിയോ റെക്കോഡു ചെയ്‌തതിനു പിന്നാലെയാണ് ഇയാൾ വെടിയുതിർത്തത്. പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി വിജനമായ സ്ഥലത്ത് പോയി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.

Tags:    
News Summary - Young man shoots dead three members of his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.