കൊച്ചി: പോക്സോ കേസിലെ പ്രതിയെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. എറണാകുളം പച്ചാളം ചൈതന്യ വീട്ടിൽ വിനോദ് കുമാറാണ് (31) അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത െപൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി ഓഫിസർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രതീഷ്, സി.പി.ഒ വിനീത്, വനിത സി.പി.ഒ ശ്യാമ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.