ഹാ​ഷിം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റില്‍

കൊ​ല്ലം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍ . തൃ​ക്കോ​വി​ല്‍വ​ട്ടം ക​ണ്ണ​ന​ല്ലൂ​ര്‍ ക​ല്ലു​വി​ള​യി​ല്‍ ഹാ​ഷിം (20) പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍ന്ന് പി​താ​വ് ഇ​ര​വി​പു​രം പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ര​വി​പു​രം സി.​ഐ വി.​വി. അ​നി​ല്‍കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​നു​രൂ​പ, സു​നി​ല്‍, സി.​പി.​ഒ ജാ​ന്‍സി, അ​മ്പു എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

Tags:    
News Summary - youth arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.