ശ്രേ​യ

സാ​ജ​ൻ

സമാധാനത്തിന്റെ നിറങ്ങൾ

ലോ​ക​മെ​മ്പാ​ടും സ​മാ​ധാ​നം കൊ​ണ്ടു​വ​രി​ക എ​ന്ന ശ്രീ​ബു​ദ്ധ​ന്‍റെ ആ​ശ​യം ത​ന്നെ​യാ​ണ് ശ്രേ​യ​യു​ടെ വ​ര​ക​ളി​ലൂടെ ആവിഷ്‍കരിക്കാൻ ശ്രമിക്കുന്നത്

ക​ലാ​സൃ​ഷ്ടി​ക​ളാ​യി പു​റ​ത്ത് വ​രു​ന്ന​ത് അ​ത് വ​ര​ച്ച ക​ലാ​കാ​ര​ന്‍റെ മ​ന​സ്സാ​ണ് എ​ന്ന് പ​റ​യാ​റു​ണ്ട്, എ​ന്നാ​ൽ വ​ർ​ണ​ങ്ങ​ൾ​കൊ​ണ്ട് സ​മാ​ധാ​നം വ​ര​ച്ചാ​ലോ? ചി​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്ത് സ​മാ​ധാ​നം പ​ര​ത്താ​നാ​ഗ്ര​ഹി​ക്കു​ന്നൊ​രു പെ​ൺ​കു​ട്ടി​യു​ണ്ട് യു.​എ.​ഇ​യി​ൽ. ദു​ബൈ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഫി​നാ​ൻ​സ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ശ്രേ​യ സാ​ജ​ൻ.

ത​ന്‍റെ പ​ഠ​ന​ത്തി​നൊ​പ്പം വ​ര​ക​ൾ​ക്ക് കൂ​ടി ഇ​ടം കൊ​ടു​ത്തി​രി​ക്കു​ക​യാ ശ്രേ​യ. ചെ​റു​പ്പം മു​ത​ലേ വ​ര​ക്കാ​ൻ ഇ​ഷ്ട​മു​ള്ള ശ്രേ​യ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മൊ​ക്കെ യു.​എ.​ഇ​യി​ൽ ത​ന്നെ​യാ​ണ്, ശ്രീ​ബു​ദ്ധ ക​ഥ​ക​ളു​ടെ ഒ​രു ആ​രാ​ധി​ക കൂ​ടി​യാ​ണ് ശ്രേ​യ. ലോ​ക​മെ​മ്പാ​ടും സ​മാ​ധാ​നം കൊ​ണ്ടു​വ​രി​ക എ​ന്ന ശ്രീ​ബു​ദ്ധ​ന്‍റെ ആ​ശ​യം ത​ന്നെ​യാ​ണ് ശ്രേ​യ​യു​ടെ വ​ര​ക​ളി​ൽ കാ​ണാ​നാ​കു​ന്ന​തും.

യു​ദ്ധ​വും, അ​ക്ര​മ​വു​മൊ​ക്കെ ന​ട​ക്കു​ന്ന ഈ ​ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്ത ബു​ദ്ധ​ന്‍റെ ചി​ത്ര​ങ്ങ​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ശ്രേ​യ​യു​ടെ കാ​ൻ​വാ​സു​ക​ൾ മു​ഴു​വ​ൻ. താ​ൻ വ​ര​ക്കു​ന്ന ശ്രീ​ബു​ദ്ധ​ന്‍റെ ഓ​രോ ചി​ത്ര​ങ്ങ​ളും ആ​ളു​ക​ൾ​ക്ക് സ​മാ​ധാ​നം പ​ക​രു​ന്ന​വ​യാ​ണ് എ​ന്നും ശ്രേ​യ പ​റ​യു​ന്നു.

ശ്രേ​യയുടെ ചിത്രങ്ങൾ

വ​ര​ക്കു​ന്ന ഓ​രോ ചി​ത്ര​ത്തി​ലും ബു​ദ്ധ​ന്‍റെ മു​ഖ​ത്ത് വി​രി​യു​ന്ന ഭാ​വ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഹൈ​ലൈ​റ്റ്. ഒ​രു കൊ​ച്ചു കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് വി​രി​യു​ന്ന ഓ​മ​ന​ത്ത്വ​വും സ്നേ​ഹ​വു​മൊ​ക്കെ ശ്രീ​ബു​ദ്ധ​ന്‍റെ മു​ഖ​ത്ത് വി​രി​യി​ച്ചാ​ണ് ശ്രേ​യ​യു​ടെ വ്യ​ത്യ​സ്ഥ​മാ​യ ബു​ദ്ധ പെ​യി​ൻ​റി​ങ്ങു​ക​ൾ. ഓ​രോ ചി​ത്ര​ങ്ങ​ൾ​ക്കും വ​ലി​യ അ​ർ​ഥ​ത​ല​ങ്ങ​ളു​മു​ണ്ട്. ഈ ​മ​നോ​ഹ​ര​മാ​യ ബു​ദ്ധ ചി​ത്ര​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​രു​മേ​റെ​യു​ണ്ട്. പ​ല​രും അ​ഭി​ന​ന്ദ​ന​ൾ അ​റി​യി​ച്ചു​മെ​ത്താ​റു​ണ്ട്.

വ​ര​ക്കാ​ൻ ഏ​റെ ഇ​ഷ്ട​മു​ള്ള ശ്രേ​യ​യു​ടെ വി​ര​ൽ തു​മ്പി​ൽ നി​ന്ന് ശ്രീ​ബു​ദ്ധ​ൻ മാ​ത്ര​മ​ല്ല വി​രി​ഞ്ഞി​ട്ടു​ള്ള​ത്. മ​നോ​ഹ​ര​മാ​യ കാ​ടും, മേ​ടും മ​ല​നി​ര​ക​ളും തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലും പോ​ർ​ട്ട​റേ​റ്റ് ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​നാ​ണ് പ്രി​യം. ആ​ദ്യ​മൊ​ക്കെ പെ​ൻ​സി​ൽ സ്കെ​ച്ചു​ക​ൾ വ​ര​ക്കാ​നാ​യി​രു​ന്നു ഇ​ഷ്ടം, പി​ന്നീ​ട് പ​ല​ത​രം മീ​ഡി​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ര​ച്ചു തു​ട​ങ്ങി.


പ​ല​ത​രം ക​ള​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചി​ത്രം വ​ര​ക്കാ​റു​ണ്ടെ​ങ്കി​ലും അ​ക്ര​ലി​ക് പെ​യി​ൻ​റു​ക​ളു​പ​യോ​ഗി​ച്ച് വ​ര​ക്കാ​നാ​ണ് താ​ത്പ​ര്യം. പ​ല​ത​രം പെ​യി​ന്‍റി​ങ് രീ​തി​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ ഇ​ഷ്ട​മു​ള്ള ശ്രേ​യ പെ​യി​ന്‍റി​ങ്​ പ​ഠി​ച്ചി​ട്ടി​ല്ല. എ​ല്ലാം സ്വ​ന്തം പ​രീ​ക്ഷ​ണ​ങ്ങ​ൾ ത​ന്നെ.


ചി​ത്രം വ​ര​ച്ച് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ ല​ഭി​ക്കു​മ്പോ​ൾ ത​നി​ക്ക് കി​ട്ടു​ന്ന ആ​ത്മ​സം​തൃ​പ്തി പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ലെ​ന്നും ശ്രേ​യ പ​റ​യു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സാ​ജ​ൻ​റെ​യും സീ​താ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ് ശ്രേ​യ. കു​ഞ്ഞു​നാ​ൾ മു​ത​ൽ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യി​ട്ടു​ള്ള പി​ന്തു​ണ​യാ​ണ് പ​ല​ത​രം പെ​യി​ൻ​റി​ങ് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ത​ന്നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് ശ്രേ​യ പ​റ​യു​ന്നു.

യു​എ​ഇ​യി​ൽ വ​ലി​യൊ​രു ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്ത​ണം എ​ന്നു​ള്ള​താ​ണ് ഇ​നി ശ്രേ​യ​യു​ടെ ല​ക്ഷ്യം. ഈ ​വ​രു​ന്ന ഡി​സം​ബ​റി​ൽ ന​ട​ത്താ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ശ്രേ​യ. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ത​ന്‍റെ ക്യാ​ൻ​വാ​സി​ൽ വി​രി​ഞ്ഞ മ​നോ​ഹ​ര​മാ​യ ബു​ദ്ധ​ചി​ത്ര​ങ്ങ​ൾ ന​ൽ​കു​ക എ​ന്ന വ​ലി​യ ആ​ഗ്ര​ഹം കൂ​ടി ശ്രേ​യ​ക്കു​ണ്ട്.

Tags:    
News Summary - colours of peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.