നെടുങ്കണ്ടം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങുമ്പോള്‍ ഹൈറേഞ്ചില്‍ ജോസഫ് പുല്‍ക്കൂട് ഒരുക്കുന്ന തിരക്കിലാണ്. ചൂരല്‍ കൊണ്ട് ചാരുതയാര്‍ന്ന പുല്‍ക്കൂടുകളാണ് അണക്കര ഏഴാംമൈല്‍ സ്വദേശി ജോസഫ് നിര്‍മ്മിക്കുന്നത്. കോട്ടയത്തുനിന്നും ചൂരല്‍ വാങ്ങിയാണ് പുല്‍ക്കുടുകള്‍ നിര്‍മ്മിക്കുന്നത്.
നവംബര്‍ അവസാനത്തോടെ പുല്‍ക്കുടുകള്‍ നിര്‍മ്മിച്ച് തുടങ്ങി. കഴിഞ്ഞ 16 വര്‍ഷമായി ക്രിസ്മസ് സീസണില്‍ പുല്‍ക്കുട് നിര്‍മ്മിച്ച് വിറ്റാണ് ജോസഫിന്റെ ഉപജീവനം. ബാക്കി സമയങ്ങളില്‍ ചൂരല്‍ കസേര നന്നാക്കിയാണ് കഴിയുന്നത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് പുല്‍ക്കൂട് നിര്‍മ്മിക്കുന്നത്. മുമ്പൊക്കെ 70,ഉം 80 ഉം പുല്‍ക്കുടുകള്‍ വിറ്റിരുന്നിടത്ത് ഇക്കുറി 30 എണ്ണമാണ് വില്‍ക്കാനായതെന്ന് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.