പിറവം: ഉമ്മയുടെ ആഗ്രഹം സഫലമാക്കി സി.എസ്. സയാൻ അഹമ്മദ് ഹൈസ്കൂൾ വിഭാഗം കഥകളി സംഗീത മത്സരത്തിൽ ഒന്നാമത് എത്തി. തുടർച്ചയായി രണ്ടാംതവണയാണ് സയാൻ ജില്ലയിൽ ഒന്നാമതെത്തുന്നത്. നളചരിതം നാലാം ദിവസത്തിലെ ‘ദമയന്തി’ കേന്ദ്രകഥാപാത്രമായി വരുന്ന ‘മുഖാരി’ രാഗത്തിലെ ‘നൈഷധനിവൻ താനൊരു’ എന്ന പദമാണ് മത്സരത്തിനായി ആലപിച്ചത്. നോർത്ത് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മരണപ്പെട്ട ഉമ്മ മുബീനയുടെ വലിയ ആഗ്രഹം കൂടിയായിരുന്നു സയാന്റെ വേദിയിലെ പ്രകടനം. സ്കൂളിലെ സംഗീത അധ്യാപിക വിജിഷ, ഹെഡ്മിസ്ട്രസ് ദീപ്തി ഉൾപ്പെടെയുളളവരുടെ വാത്സല്യവും, സ്ഥിരോത്സാഹവുമാണ് സയാന്റെ പിന്തുണ. കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും, കഴിഞ്ഞവർഷം ബി.ആർ.സി കലാ ഉത്സവിലും ശാസ്ത്രീയ സംഗീതത്തിൽ വിജയിച്ചിരുന്നു. മുനീർ കൊളത്തറയാണ് മാപ്പിളപ്പാട്ടിൽ ഗുരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.