ബി.​കെ.​എ​സ്-​ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം

ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം നി​ർ​വ​ഹി​ക്കു​ന്നു

ബി.​കെ.​എ​സ്-​ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് വാ​യ​ന​യു​ടെ വി​രു​ന്നൊ​രു​ക്കി ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ബി.​കെ.​എ​സ്-​ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ലോ​ഗോ​യും ആ​ദ്യ പോ​സ്റ്റ​റും പ്ര​കാ​ശ​നം ചെ​യ്തു.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, പു​സ്ത​കോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​ബി​നി വാ​സു​ദേ​വ്, ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത ഹ​രീ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ന​വം​ബ​ർ 10 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന പു​സ്ത​ക​മേ​ള​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലു​ള്ള ല​ക്ഷ​ത്തോ​ളം പു​സ്ത​ക​ങ്ങ​ള്‍ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ സാ​ഹി​ത്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കു​ചേ​രു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

മേ​ള​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും വൈ​ജ്ഞാ​നി​ക- സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫി​റോ​സ് തി​രു​വ​ത്ര (33369895), ഷ​ബി​നി വാ​സു​ദേ​വ് (39463471) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 

Tags:    
News Summary - BKS-DC International Book Fair: Logo Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT