ന​ദി​ക​ളാ​ണ് നാ​ഗ​രി​ക​ത​ക​ളു​ടെ ആ​ത്മാ​വെ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ശ​യോ​ക്തി​യാ​വി​ല്ല. വ​റ്റി​പ്പോ​കു​ന്ന-​വ​ഴി​തെ​റ്റു​ന്ന ഓ​രോ ന​ദി​യും സാ​ഗ​ര​ങ്ങ​ളു​ടെ​യും സം​സ്കാ​ര​ങ്ങ​ളു​ടെ​യും അ​കാ​ല മ​ര​ണ​ത്തെ കു​റി​ച്ചും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ആ​രാ​ൽ ക​ട​ൽ ഇ​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​മു ദ​ര്യ, സി​ർ ദ​ര്യ എ​ന്നീ ന​ദി​ക​ളാ​യി​രു​ന്നു ക​ട​ലി​ന്‍റെ ജ​ല​സ​മ്പ​ത്ത്. 1960ക​ളി​ൽ സോ​വി​യ​റ്റ് യൂ​ണി​യ​ൻ ഈ ​ന​ദി​ക​ളെ വ​ലി​യ ക​നാ​ലു​ക​ൾ വ​ഴി ക​സാ​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, തു​ർ​ക്കു​മെ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രു​ത്തി, ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ കൃ​ഷി​ക്കാ​യി വ​ഴി​തി​രി​ച്ചു വി​ട്ട​തോ​ടെ ക​ട​ൽ വ​റ്റി​വ​റ്റി ജ​ല​രേ​ഖ​യാ​യി.

അ​തു​കൊ​ണ്ടാ​ണ് വ​റ്റി​പോ​കു​ന്ന ഓ​രോ ന​ദി​യും മ​ഹ​ത്താ​യ ച​രി​ത്ര​ത്തോ​ടൊ​പ്പം ചി​ത്ര​മാ​യി പ​രി​ണ​മി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്ന​ത്. അ​റി​വി​ല്ലാ​താ​കു​ന്നി​ട​ത്ത് വെ​ച്ച് മ​നു​ഷ്യ​നും വ​റ്റി​വ​ര​ളാ​ൻ തു​ട​ങ്ങും. ചി​ന്ത​ക​ളു​ടെ ഉ​റ​വ​ക​ൾ അ​ട​യു​ന്നി​ട​ത്ത് വെ​ച്ച് അ​റി​വി​ന്‍റെ പാ​ല​ങ്ങ​ളും ത​ക​ർ​ന്നു​തു​ട​ങ്ങും. നാ​ഗ​രി​ക​ത​ക​ളെ പോ​ലെ ത​ന്നെ അ​റി​വു​ക​ളും തി​രി​ച്ച​റി​വു​ക​ളും കൊ​ണ്ടു​വ​രു​ന്ന ചി​ല ന​ദി​ക​ളു​ണ്ട്, കാ​ഴ്ച്ച​യി​ലേ​ക്ക് അ​വ ഒ​ഴു​കി പ​ര​ക്കാ​റി​ല്ല. പ​ക​രം മ​ന​സി​ലേ​ക്ക് അ​വ ത​ഴു​കി പ​ര​ക്കാ​റാ​ണ് പ​തി​വ്. അ​ത്ത​രം ഒ​രു ന​ദി​യാ​ണ് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം.

 

നാ​ല​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട അ​റി​വി​ന്‍റെ മേ​ള സം​സ്കാ​ര​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​ല​ങ്ങ​ൾ തീ​ർ​ത്താ​ണ് ഒ​ഴു​കി കൊ​ണ്ടി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​വും ആ​ധു​നി​ക സു​ഖ​സൗ​ക​ര്യ​ങ്ങ​ളും മാ​ത്ര​മ​ല്ല ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന് ആ​ധാ​ര​മെ​ന്നും മ​റി​ച്ച് ബൗ​ദ്ധി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും സാം​സ്കാ​രി​ക​മാ​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ പോ​ഷി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ചി​ന്ത​യി​ൽ നി​ന്നാ​ണ് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ഉ​ദ്ഭ​വി​ക്കു​ന്ന​ത്.

വീ​ട​ക​ത്ത് ഒ​രു ലൈ​ബ്ര​റി എ​ന്ന ആ​ശ​യം മു​ന്നോ​ട്ട് വെ​ച്ച ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ ഭ​ര​ണാ​ധി​കാ​രി​യാ​ണ് സു​ൽ​ത്താ​ൻ. അ​ക്ഷ​ര​ങ്ങ​ളു​ടെ വെ​ളി​ച്ച​മു​ണ്ടെ​ങ്കി​ൽ യു​വ​ത്വം വ​ഴി തെ​റ്റി​ല്ലെ​ന്നും ചി​ന്ത​ക​ൾ അ​വ​സാ​നി​ക്കി​ല്ലെ​ന്നും നാ​ളെ വ​രു​ന്ന ത​ല​മു​റ​ക്ക് അ​തൊ​രു മു​ത​ൽ കൂ​ട്ടാ​കു​മെ​ന്നു​മു​ള്ള സു​ൽ​ത്താ​ന്‍റെ ചി​ന്ത​ക​ളും ര​ച​ന​ക​ളും ലോ​കം ത​ന്നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത​താ​ണ്. ക​ട​പ്പു​റ​ത്ത് വാ​യ​ന​ശാ​ല സ്ഥാ​പി​ച്ച് ലോ​ക​ത്തെ ഞെ​ട്ടി​ച്ച സു​ൽ​ത്താ​ൻ, മ​രു​ഭൂ​മി​യെ അ​ര​ങ്ങാ​ക്കി മാ​റ്റി വി​സ്മ​യം തീ​ർ​ത്തി​ട്ടു​ണ്ട്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​സാ​ധ​ക​ർ, എ​ഴു​ത്തു​കാ​ർ, ബു​ദ്ധി​ജീ​വി​ക​ൾ, അ​ക്കാ​ദ​മി​ക​ൾ എ​ന്നി​വ​ക്കി​ട​യി​ൽ സ്വ​ത​ന്ത്ര​മാ​യി ഒ​ഴു​കു​ന്ന പോ​ഷ​ക​ന​ദി​ക​ൾ സ്ഥാ​പി​ക്കാ​ൻ പു​സ്ത​കോ​ത്സ​വം വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്. ഒ​രു ന​ദി​യു​ടെ ഒ​ഴു​ക്ക് അ​തി​ന്‍റെ ഉ​ത്ഭ​വം അ​ല്ലെ​ങ്കി​ൽ ഉ​റ​വി​ടം പോ​ലെ മാ​ത്ര​മേ ശ​ക്ത​മാ​കൂ. ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി പു​സ്‌​ത​ക​ങ്ങ​ളി​ലൂ​ടെ​യും സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​ലൂ​ടെ​യും ന​വീ​ന​ത​യെ​യും സം​സ്‌​കാ​ര​ത്തെ​യും ന​ന​യ്ക്കു​ന്ന ‘അ​റി​വി​ന്‍റെ​യും പ്ര​ബു​ദ്ധ​ത​യു​ടെ​യും ന​ദി’ ആ​യി​ട്ടാ​ണ് ഉ​ത്സ​വ​ത്തെ വി​ഭാ​വ​നം ചെ​യ്ത​ത്.

 

42ാമ​ത്​ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്ത ​ശേ​ഷം ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി പ്ര​ദ​ർ​ശ​നം നോ​ക്കി​ക്കാ​ണു​ന്നു

ന​ദി അ​തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ബ​ഹു​മു​ഖ​മാ​ണ്. അ​റി​വ്, പ​ഠ​നം, സ​ർ​ഗ്ഗാ​ത്മ​ക​ത, സാം​സ്കാ​രി​ക വി​നി​മ​യം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​റ​വ​ക​ളാ​ണ് അ​തി​ലേ​ക്ക് ഒ​ഴു​കി പ​ര​ക്കു​ന്ന​ത്. അ​ഭി​മാ​ന​ക​ര​മാ​യ അ​റ​ബ് പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ർ​മി​ച്ച സാം​സ്കാ​രി​ക കേ​ദാ​ര​ങ്ങ​ളു​ടെ ഉ​ജ്ജ്വ​ല​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പു​സ്ത​കോ​ത്സ​വം. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​ണി​ത്. നൂ​റോ​ളം മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളാ​ണ് ഈ ​ന​ദി​ക്ക​ര​യി​ൽ വെ​ച്ച് വെ​ളി​ച്ച​ത്തി​ന്‍റെ​റെ വി​താ​ന​ങ്ങ​ളി​ലേ​ക്ക് ക​ൺ​തു​റ​ക്കു​ന്ന​ത്. 11 ദി​വ​സം നീ​ളു​ന്ന മേ​ള​യി​ൽ നി​ന്ന് അ​ക്ഷ​ര​ങ്ങ​ളു​ടെ അ​ല​ക​ൾ നി​റു​ത്താ​തെ പാ​ടി​കൊ​ണ്ടി​രി​ക്കും.

ഇ​ത്ത​വ​ണ​യും പു​സ്ത​കോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ നി​റു​ത്തു​വാ​ന്‍ കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ൽ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ക​വാ​ട​ത്തി​ന് പു​റ​മെ, കോ​ർ​ണി​ഷ് ഭാ​ഗ​ത്തും യു.​എ​സ്.​എ ട്രേ​ഡ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ത്തും പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടു​ണ്ട്. എ​ക്സ്പോ സെ​ന്‍റ​റി​ന് പ​രി​സ​ര​ത്ത് വാ​ഹ​നം നി​റു​ത്താ​നു​ള്ള സൗ​ക​ര്യം ല​ഭി​ച്ച​ല്ലെ​ങ്കി​ൽ നി​രാ​ശ​പ്പെ​ട​രു​ത്. ഇ​ന്ത്യാ, ഈ​ജി​പ്ത് ട്രേ​ഡ് സെ​ന്‍റ​ർ ഭാ​ഗ​ത്തും ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന​ടു​ത്തും കോ​ർ​ണി​ഷ് ഭാ​ഗ​ത്തും നി​ര​വ​ധി സൗ​ജ​ന്യ പാ​ർ​ക്കി​ങു​ക​ളു​ണ്ട്. എ​ക്സ്പോ​സെ​ന്‍റ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ലൂ​ടെ നേ​രെ പോ​യാ​ല്‍ ഇ​വി​ടെ​യ​ത്താം.

ഇ​വി​ടെ​യും കി​ട്ടാ​തെ വ​ന്നാ​ല്‍ വി​ക്ടോ​റി​യ സ്കൂ​ളി​ന് പി​റ​ക് വ​ശ​ത്തേ​ക്ക് പോ​കു​ക. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്താ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ല​ഭ്യ​മാ​ണ്. ചി​ല​ഭാ​ഗ​ത്ത് സ്കൂ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി റി​സ​ർ​വ്​ ചെ​യ്ത പാ​ർ​ക്കി​ങ്ങു​ക​ളു​ണ്ട്. അ​വി​ടെ വാ​ഹ​നം നി​റു​ത്തി​യാ​ല്‍ പി​ഴ 1000 ദി​ർ​ഹ​മാ​ണെ​ന്ന് ഓ​ർ​ക്കു. രാ​ത്രി സ്കൂ​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. രാ​വും പ​ക​ലും ഈ ​ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​താ​ണ്. അ​റ​ബ് മാ​ളി​നും അ​ഡ്നോ​ക്കി​നും ഇ​ട​യി​ലൂ​ടെ​യു​ള്ള റോ​ഡി​ലൂ​ടെ പോ​യി ആ​ദ്യം കി​ട്ടു​ന്ന ഇ​ട​ത് ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് മു​ന്നോ​ട്ട് പോ​യി വ​ല​ത് വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞാ​ല്‍ ഈ ​പാ​ർ​ക്കി​ങ്​ കി​ട്ടും. ഈ ​വ​ഴി തി​ര​ക്കാ​ണെ​ങ്കി​ല്‍ അ​ല്‍ താ​വൂ​ൻ റോ​ഡി​ലൂ​ടെ ദു​ബൈ ദി​ശ​യി​ലേ​ക്ക് പോ​കു​ക. ആ​സ്റ്റ​ര്‍ ഫാ​ർ​മ​സി ക​ഴി​ഞ്ഞാ​ൽ ഒ​രു റോ​ഡ് വ​ല​ത് വ​ശ​ത്തേ​ക്ക് പോ​കു​ന്നു​ണ്ട്.

2022ൽ ​ന​ട​ന്ന 41ാമ​ത്​ പു​സ്ത​ക​മേ​ള​യി​ൽ ഗ്ലോ​ബ​ൽ ഐ​ക്ക​ൺ അ​വാ​ർ​ഡ്​ സ്വീ​ക​രി​ച്ച ശേ​ഷം സം​സാ​രി​ക്കു​ന്ന ബോ​ളി​വു​ഡ്​ ന​ട​ൻ ഷാ​രൂ​ഖ്​ ഖാ​ൻ

ഇ​തി​ലൂ​ടെ പോ​യാ​ല്‍ റൗ​ണ്ട്​ എ​ബൗ​ട്ട് കി​ട്ടും ഇ​വി​ടെ നി​ന്ന് വ​ല​ത്തോ​ട്ടോ, ഇ​ട​ത്തോ​ട്ടോ തി​രി​ഞ്ഞാ​ല്‍ പാ​ർ​ക്കി​ങ്​ കി​ട്ടും. എ​ന്നാ​ല്‍ ഫി​ർ​ദൗ​സ് മ​സ്ജി​ദി​ന്‍റെ പാ​ർ​ക്കി​ങി​ൽ വാ​ഹ​നം നി​റു​ത്ത​രു​ത്. ന​മ​സ്ക്കാ​ര സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ഇ​വി​ടെ സൗ​ജ​ന്യ പാ​ർ​ക്കി​ങ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്തും കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഷാ​ർ​ജ പാ​ല​സ് ഹോ​ട്ട​ലി​ന് പി​റ​ക് വ​ശ​ത്തേ​ക്ക് വ​ണ്ടി​തി​രി​ക്കു​ക. ഇ​തി​ന് പി​റ​കി​ലു​ള്ള പ​ള്ളി​യു​ടെ അ​ടു​ത്താ​യി വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ണ്ട്. ഖ​സ​ബ​യു​ടെ ഭാ​ഗ​ത്തും വി​ശാ​ല​മാ​യ പാ​ർ​ക്കി​ങു​ണ്ട്.

അ​ല്‍ താ​വൂ​ന്‍ റോ​ഡി​ലൂ​ടെ നേ​രെ പോ​യാ​ല്‍ ഇ​വി​ടെ​യ​ത്തൊം. അ​റ​ബ് മാ​ളി​ന്‍റെ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​ല്‍ വാ​ഹ​നം നി​റു​ത്താ​ന്‍ ഒ​രു മ​ണി​ക്കൂ​റി​ന് ആ​റു ദി​ർ​ഹം ന​ൽ​ക​ണം. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം മ​ല​യാ​ളി​ക​ൾ​ക്ക് അ​ക്ഷ​ര​പൂ​ര​മാ​ണ്. ഒ​രു ദി​വ​സ​മെ​ങ്കി​ലും അ​തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​പേ​രും. വെ​ള്ളി​യാ​ഴ്ച​യി​ലെ അ​വ​ധി പു​സ്ത​കോ​ത്സ​വം കാ​ണാ​നാ​യി മാ​ത്രം ബാ​ക്കി​വെ​ച്ച​വ​ർ നി​ര​വ​ധി​യാ​ണ്. 11 ദി​വ​സം ക​മ്പ​നി​യി​ൽ നി​ന്ന് അ​വ​ധി എ​ടു​ത്ത് അ​ക്ഷ​രോ​ത്സ​വ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​വ​രു​മു​ണ്ട്.

ലോ​ക റെ​ക്കോ​ഡി​ട്ട് ശൈ​ഖ് സു​ൽ​ത്താ​ൻ

നാ​ല​ര പ​തി​റ്റാ​ണ്ടി​ലെ​ത്തി​യ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ശി​ൽ​പി​യാ​ണ് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ഇ​ക്കാ​ല​മ​ത്ര​യും പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ വാ​തി​ലു​ക​ൾ ലോ​ക​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​ത് ശൈ​ഖ് സു​ൽ​ത്താ​നാ​ണ്. ലോ​ക​ത്ത് വേ​റൊ​രു ഭ​ര​ണാ​ധി​കാ​രി​ക്കും കി​ട്ടാ​ത്ത അം​ഗീ​കാ​ര​മാ​ണി​ത്. അ​വ​ധി​യി​ല്ലാ​തെ എ​ഴു​ത്തും വാ​യ​ന​യും കൊ​ണ്ടു​ന​ട​ക്കു​ന്ന ശൈ​ഖ് സു​ൽ​ത്താ​ൻ മ​ല​യാ​ള​ത്തി​ല​ട​ക്ക​മു​ള്ള നി​ര​വ​ധി ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ലെ അ​മ​ളി​ക​ൾ ചൂ​ണ്ടി​കാ​ട്ടു​ക​യും തി​രു​ത്തി​യി​ട്ടു​മു​ണ്ട്.

ഇ​ത്ത​രം അ​ബ​ദ്ധ​ങ്ങ​ൾ ഇ​തി​വൃ​ത്ത​മാ​ക്കി പു​സ്ത​ക​ങ്ങ​ളും ശൈ​ഖ് സു​ൽ​ത്താ​ൻ ര​ചി​ച്ചി​ട്ടു​ണ്ട്. വാ​സ്ഗോ​ഡ ഗാ​മ​ക്ക് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വ​ഴി പ​റ​ഞ്ഞു കൊ​ടു​ത്ത​ത് ഇ​ബ്നു മാ​ജി​ദാ​ണെ​ന്ന് മ​ല​യാ​ള​ത്തി​ൽ ഇ​ന്നും പ​ഠി​പ്പി​ക്കു​മ്പോ​ൾ, ഗാ​മ​യു​ടെ ത​ന്നെ ദി​ന​സ​രി കു​റി​പ്പു​ക​ൾ സ​ഹി​തം ഇ​തി​നെ ഖ​ണ്ഡി​ക്കു​ക​യും ഷാ​ർ​ജ​യു​ടെ പാ​ഠ​വ​ലി​ക​ളി​ൽ നി​ന്ന് ഈ ​ച​രി​ത്ര​ത്തി​ലെ വ​ലി​യ തെ​റ്റ് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട് ശൈ​ഖ് സു​ൽ​ത്താ​ൻ.

 

ഇ​ത്ത​​വ​ണ അ​തി​ഥി​യാ​യി റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്​

ന​വം​ബ​ർ ആ​റു മു​ത​ൽ 16 വ​രെ​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പു​സ്ത​കോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ‘ഇ​റ്റ് സ്റ്റാ​ര്‍ട്ട്സ് വി​ത്ത് എ ​ബു​ക്ക് എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് 43ാമ​ത്​ ബു​ക്ക് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഇ​വ​ന്‍റി​ല്‍ പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ര്‍ദേ​ശീ​യ പ്ര​സാ​ധ​ക​ര്‍, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ശി​ഷ്ട ര​ച​യി​താ​ക്ക​ള്‍, ബു​ദ്ധി​ജീ​വി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കും. സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക, ബൗ​ദ്ധി​ക വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും. ഈ ​വ​ര്‍ഷ​ത്തെ മേ​ള​യി​ലെ വി​ശി​ഷ്ടാ​തി​ഥി മൊ​റോ​ക്കോ ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

എ​ഴു​ത്തു​കാ​ര​നും പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​നു​മാ​യ ചേ​ത​ൻ ഭ​ഗ​ത് ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ൽ നി​ന്ന്​ പ്ര​മു​ഖ​രാ​ണ്​ മേ​ള​യി​ൽ എ​ത്തു​ക. 112 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 2,520 പ്ര​സാ​ധ​ക​ർ, 400 ര​ച​യി​താ​ക്ക​ൾ, 63 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 250 അ​തി​ഥി​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​കും. 1357 വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്ന്​ 50ല​ധി​കം പ്ര​സാ​ധ​ക​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ക​വി സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​വി റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്​ അ​തി​ഥി​യാ​കും. മേ​ള​യി​ൽ ബ​ൾ​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​നും ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ ജോ​ർ​ജി ഗോ​ഡ്‌​സ്‌​പോ​ഡി​നോ​വ്, ന​ടി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഹു​മ ഖു​റേ​ഷി, പാ​ച​ക വി​ദ​ഗ്ദ്ധ​യും സ​ഞ്ചാ​രി​യു​മാ​യ ഷെ​നാ​സ് ട്ര​ഷ​റി​വാ​ല തു​ട​ങ്ങി​യ​വ​രും മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.  

റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്​

 

പു​സ്ത​ക​മേ​ള​യു​ടെ ച​രി​ത്രം

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബു​ക്ക്​ അ​തോ​റി​റ്റി 1982ൽ ​ആ​ണ് ആ​ദ്യ​മാ​യി​ ഷാ​ർ​ജ പു​സ്ത​ക​മേ​ള​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പ്ര​സാ​ധ​ക​രു​ടെ എ​ണ്ണം വ​ള​രെ തു​ച്ഛ​മാ​യി​രു​ന്നു.

എ​ങ്കി​ലും വി​ത്യ​സ്ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ഹി​ത്യ കു​തു​കി​ക​ൾ​ക്ക്​ ഒ​ത്തു​ചേ​രാ​നും ഇ​ഷ്ട​പ്പെ​ട്ട എ​ഴു​ത്തു​കാ​രെ കാ​ണാ​നും പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നു​മു​ള്ള മി​ക​ച്ച ഇ​ട​മാ​യി​രു​ന്നു ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള. അ​തോ​ടൊ​പ്പം യു​വ എ​ഴു​ത്തു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ അ​വ​രു​ടെ പു​തി​യ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യാ​നു​ള്ള വേ​ദി​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. 2023ൽ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള 600 എ​ഴു​ത്തു​കാ​രെ​യാ​ണ്​ പു​സ്ത​ക​മേ​ള​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി​യാ​യ പു​സ്ത​ക​ങ്ങ​ളും മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ട്ടു. 

 

ബു​ക്​​ഫെ​യ​ർ പു​രസ്കാ​രം

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്​ പു​സ്ത​ക പ്ര​സാ​ധ​ക​ർ​ക്കും വി​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വ​ർ​ഷം തോ​റും ബു​ക്​​ഫെ​യ​ർ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കാ​റു​ണ്ട്. പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ലാ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. മി​ക​ച്ച ഇ​മാ​റാ​ത്തി പു​സ്ത​കം, മി​ക​ച്ച അ​റ​ബി​ക്​ നോ​വ​ൽ, മി​ക​ച്ച രാ​ജ്യാ​ന്ത പു​സ്ത​കം, മി​ക​ച്ച പ്ര​സാ​ധ​ക​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​വാ​ർ​ഡ്.

മൊ​ത്തം ഒ​രു ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ അ​വാ​ർ​ഡ്​ ആ​ണ്​ ന​ൽ​കു​ക. ഇം​ഗ്ലീ​ഷി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഫി​ക്ഷ​ൻ, നോ​ൺ ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കൃ​തി​ക​ൾ അ​വാ​ർ​ഡി​ന്​ സ​മ​ർ​പ്പി​ക്കാം. മൂ​ന്നു വി​ഭാ​ഗ​ത്തി​ലാ​യി 75,000 ദി​ർ​ഹ​ത്തി​ന്‍റെ അ​വാ​ർ​ഡാ​ണ്​ പ്ര​സാ​ധ​ക മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന​ത്. ബെ​സ്റ്റ്​ ലോ​ക്ക​ൽ പ​ബ്ലി​ഷ​ർ, ബെ​സ്റ്റ്​ അ​റ​ബ്​ പ​ബ്ലി​ഷ​ർ , ബെ​സ്റ്റ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ​ബ്ലി​ഷ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​വാ​ർ​ഡ്.

 

വ​ഴി പ​റ​ഞ്ഞു ത​രാം

ഉ​ത്സ​വ ന​ഗ​രി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി ദു​ബൈ, ഷാ​ർ​ജ ഹൈ​വേ​യാ​യ അ​ൽ ഇ​ത്തി​ഹാ​ദ് റോ​ഡാ​ണ്. അ​ൽ​ഖാ​ൻ, അ​ല്‍ ന​ഹ്ദ റോ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അ​ജ്മാ​നി​ല്‍ നി​ന്ന് റോ​ള​വ​ഴി വ​രു​ന്ന അ​ല്‍ അ​റൂ​ബ റോ​ഡി​ലൂ​ടെ​യും ഇ​വി​ടെ എ​ത്താം. ബു​ഹൈ​റ കോ​ർ​ണി​ഷ്, മീ​ന റോ​ഡി​ലൂ​ടെ​യും എ​ത്താം. എ​ന്നാ​ല്‍ ബു​ഹൈ​റ റോ​ഡി​നെ അ​ല്‍ ഇ​ന്തി​ല​ഫാ​ദ (ലു​ലു​വി​ന് മു​ന്നി​ലൂ​ടെ പോ​കു​ന്ന റോ​ഡ്) റോ​ഡ് വ​ഴി അ​ല്‍ ഖാ​ൻ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ റോ​ഡ് ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​പ​യോ​ഗി​ക്ക​രു​ത്, 400 ദി​ർ​ഹ​മാ​ണ് പി​ഴ. 

മെ​ട്രോ​യി​ലും ബ​സി​ലും വ​രാം

ദു​ബൈ മെ​ട്രോ​യി​ലും ഇ​ന്‍റ​ർ​സി​റ്റി ബ​സി​ലും ഇ​വി​ടെ എ​ത്താം. ഗ്രീ​ൻ​ലൈ​നി​ലെ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി അ​ല്‍ അ​ഹ്​​ലി ക്ല​ബി​ന് സ​മീ​പ​ത്ത് നി​ന്ന് എ​ക്സ്പോ സെ​ന്‍റ​റി​ലേ​ക്ക് നേ​രി​ട്ട് പോ​കു​ന്ന 301ാം ന​മ്പ​ർ ബ​സ് കി​ട്ടും. പ​ത്ത് ദി​ർ​ഹ​ന​മാ​ണ് നി​ര​ക്ക്. ടാ​ക്സി​ക​ളെ ആ​ശ്ര​യി​ച്ചാ​ല്‍ ചു​ങ്ക​മ​ട​ക്കം 35 ദി​ർ​ഹം കു​റ​ഞ്ഞ​ത് ചി​ല​വാ​കും.

​അ​ല്‍ ഗു​ബൈ​ബ, ക​റാ​മ, സ​ത് വ, ​ഇ​ത്തി​ഹാ​ദ്, റാ​ശി​ദി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്കു​ള്ള ബ​സു​ക​ളി​ല്‍ വ​ന്ന് അ​ൻ​സാ​ർ മാ​ളി​ന് സ​മീ​പ​ത്ത് ഇ​റ​ങ്ങി, ന​ട​പ്പാ​ലം ക​ട​ന്നാ​ൽ അ​ൽ താ​വൂ​നി​ലേ​ക്ക് ന​ട​ക്കാ​നു​ള്ള ദൂ​ര​മേ​യു​ള്ളു, 301ാം ന​മ്പ​ര്‍ ബ​സ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ദു​ബൈ അ​ൽ ന​ഹ്ദ​യി​ലെ സ​ഹാ​റ സെ​ന്‍റ​റി​ന് സ​മീ​പ​ത്തേ​ക്ക് പോ​കു​ന്ന എ​ഫ് 24ാം ന​മ്പ​ര്‍ ബ​സി​ല്‍ ക​യ​റു​ക.

സ​ഹാ​റ സെ​ന്‍റ​റി​ന് സ​മീ​പ​ത്തി​റ​ങ്ങി​യാ​ല്‍ ഷാ​ർ​ജ ടാ​ക്സി ല​ഭി​ക്കും. 12 ദി​ർ​ഹ​ത്തി​ന് പു​ര​പ്പ​റ​മ്പി​ലെ​ത്താം. നോ​ല്‍ കാ​ർ​ഡാ​ണ് ബ​സി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. റെ​ഡ് ലൈ​നി​ൽ വ​രു​ന്ന​വ​രാ​ണെ​ങ്കി​ൽ എ​മി​റേ​റ്റ്സ് സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങു​ക. ഇ​വി​ടെ നി​ന്ന് 24ാം ന​മ്പ​ര്‍ ബ​സ് കി​ട്ടും. അ​ല്‍ ന​ഹ്ദ ഒ​ന്നി​ലെ ആ​ദ്യ സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി, അ​ൻ​സാ​ർ മാ​ളി​ന് സ​മീ​പ​ത്തെ ന​ട​പ്പാ​ലം ക​ട​ന്നാ​ൽ അ​ക്ഷ​ര ന​ഗ​രി​യി​ലെ​ത്താം.

 

അ​ബൂ​ബി​യി​ൽ നി​ന്നാ​ണെ​ങ്കി​ലോ

അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് പൊ​തു​മേ​ഖ​ല ബ​സി​ലാ​ണ് വ​രു​ന്ന​തെ​ങ്കി​ല്‍ ഇ​ത്തി​ഹാ​ദ് റോ​ഡി​ലെ അ​ൻ​സാ​ര്‍ മാ​ളി​ന് സ​മീ​പ​ത്ത് ഇ​റ​ങ്ങി​യാ​ല്‍ മ​തി. ന​ട​പ്പാ​ലം മു​റി​ച്ചു ക​ട​ന്നാ​ല്‍ ആ​രോ​ടും ചോ​ദി​ച്ചാ​ലും എ​ക്സ്പോ സെ​ന്‍റ​ര്‍ പ​റ​ഞ്ഞു​ത​രും.

വ​ട​ക്ക​ന്‍ എ​മി​റേ​റ്റു​കാ​ർ

ഖോ​ർ​ഫ​ക്കാ​ന്‍, ഫു​ജൈ​റ, ക​ൽ​ബ, മ​സാ​ഫി, ബി​ത്ത്ന, ദ​ഫ്ത്ത, മ​നാ​മ, സി​ജി, ദൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക്​ ഖോ​ർ​ഫ​ക്കാ​നി​ൽ നി​ന്ന് ഫു​ജൈ​റ വ​ഴി വ​രു​ന്ന 116ാം ന​മ്പ​ര്‍ ഷാ​ർ​ജ ബ​സ് ല​ഭി​ക്കും. രാ​വി​ലെ 5.45 മു​ത​ല്‍ രാ​ത്രി 11.45 വ​രെ 14 ട്രി​പ്പാ​ണ് ഈ ​റൂ​ട്ടി​ലു​ള്ള​ത്. ജു​ബൈ​ല്‍ സ്റ്റേ​ഷ​നി​ലാ​ണ് ഇ​ത് എ​ത്തു​ക. ഇ​വി​ടെ നി​ന്ന് ഷാ​ർ​ജ​യു​ടെ ഒ​മ്പ​താം ന​മ്പ​ർ, ഏ​ഴാം ന​മ്പ​ർ ബ​സി​ല്‍ ക​യ​റി​യാ​ൽ എ​ക്സ്പോ സെ​ന്‍റ​റി​ന്‍റെ മു​ന്നി​ൽ ഇ​റ​ങ്ങാം.

അ​ജ്മാ​നി​ല്‍ നി​ന്ന് ബ​സ് ന​മ്പ​ർ 112, ഹം​റി​യ ഫ്രീ​സോ​ണ്‍ ഭാ​ഗ​ത്ത് നി​ന്ന് ന​മ്പ​ർ 114, റാ​സ​ൽ ഖൈ​മ​യി​ല്‍ നി​ന്ന് 115, ഹ​ത്ത​യി​ല്‍ നി​ന്ന് റൂ​ട്ട് ന​മ്പ​ര്‍16 എ​ന്നി​വ​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ പൊ​തു​മേ​ഖ​ല ബ​സു​ക​ളും ഷാ​ർ​ജ​യി​ലെ​ത്തു​ന്നു​ണ്ട്. രാ​ത്രി 11 വ​രെ ഇ​ത് ല​ഭി​ക്കും. ദു​ബൈ മം​സാ​ർ കോ​ർ​ണീ​ഷി​ൽ ഷാ​ർ​ജ അ​തി​ർ​ത്തി​യി​ൽ വാ​ഹ​നം നി​റു​ത്തി ഒ​രു 10 മി​നു​ട്ട് വേ​ഗ​ത്തി​ൽ ന​ട​ന്നാ​ൽ എ​ക്സ്പോ സെ​ന്‍റ​റി​ലെ​ത്താം.

 

കേ​ര​ള ഭ​ക്ഷ​ണം കി​ട്ടു​മോ

എ​ക്സ്പോ സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​ള്ള നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ​ണ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബി​രി​യാ​ണി, ക​പ്പ, ച​പ്പാ​ത്തി, പൊ​റാ​ട്ട, ബീ​ഫ്, ചി​ക്ക​ന്‍, പ​ച്ച​ക്ക​റി, മീ​ൻ​ക​റി, പൊ​രി​ക​ടി​ക​ള്‍ എ​ന്നി​വ കി​ട്ടും. ഇ​വി​ടെ നി​ന്ന് വാ​ങ്ങി ര​ണ്ടാം നി​ല​യി​ല്‍ പോ​യി​രു​ന്ന് സ്വ​സ്ഥ​മാ​യി ക​ഴി​ക്കാം. ശു​ചി​മു​റി​ക​ളും ന​മ​സ്ക്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഈ ​നി​ല​യി​ലു​ണ്ട്. എ​ക്സ്പോ സെ​ന്‍റ​സ​ർ റൗ​ണ്ട്​ എ​ബൗ​ട്ടി​ന് എ​തി​ര്‍ വ​ശ​ത്ത് ര​ണ്ട് കേ​ര​ള റെ​സ്റ്റോ​റ​ന്‍റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ല്‍ താ​വൂ​ൻ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച് വേ​ണം. റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​തെ ഒ​രു നാ​ട​ന്‍ ചാ​യ കു​ടി​ക്കാ​ന്‍ അ​ഡ്നോ​ക്ക് പെ​ട്രോ​ള്‍ പ​മ്പി​ലു​ള്ള ക​ഫ്തീ​രി​യ​യി​ല്‍ പോ​യാ​ൽ മ​തി.

ഇ​ത്തി​ഹാ​ദ് റോ​ഡ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗം

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലും ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റോ​ഡാ​ണ് അ​ല്‍ ഇ​ത്തി​ഹാ​ദ്. അ​ക്ഷ​ര​ങ്ങ​ളു​ടെ ക​ഥ തു​ട​ങ്ങി​യാ​ല്‍ പ​റ​യു​ക​യും വേ​ണ്ട. ദു​ബൈ​യി​ലെ ദ​മാ​സ്ക​സ് റോ​ഡി​ലൂ​ടെ വ​ന്ന് ഷാ​ർ​ജ​യി​ലെ ആ​ദ്യ സി​ഗ്ന​ലി​ല്‍ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​കു​ന്ന റോ​ഡാ​ണ് അ​ൽ​ഖാ​ന്‍. ഇ​തി​ലൂ​ടെ നേ​രെ പോ​യാ​ല്‍ ഒ​രു പാ​ലം കി​ട്ടും. ദു​ബൈ ദി​ശ​യി​ലേ​ക്ക് തി​ര​ക്ക് കു​റ​വാ​ണെ​ങ്കി​ല്‍ പാ​ല​ത്തി​ല്‍ നി​ന്ന് വ​ല​ത് വ​ശ​ത്തേ​ക്കി​റ​ങ്ങി, തൊ​ട്ട​ടു​ത്ത് കി​ട്ടു​ന്ന അ​ഡ്നോ​ക് പ​മ്പ് ക​ഴി​ഞ്ഞ് കി​ട്ടു​ന്ന വ​ല​ത് വ​ശ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ലൂ​ടെ നേ​രെ പോ​യാ​ല്‍ എ​ക്സ്പോ സെ​ന്‍റ​ര്‍ റൗ​ണ്ട്​ എ​ബൗ​ട്ട് കി​ട്ടും.

എ​ന്നാ​ല്‍ ഈ ​റൗ​ണ്ട്​ എ​ബൗ​ട്ടി​ന് മു​മ്പ് വേ​റൊ​രു റൗ​ണ്ട്​ എ​ബൗ​ട്ടു​ണ്ട്. അ​തി​ലൂ​ടെ ഇ​ട​ത്തോ, വ​ല​ത്തോ പോ​യി ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് വാ​ഹ​നം നി​റു​ത്തി ശ്ര​ദ്ധ​യോ​ടെ ന​ട​ന്ന് പോ​കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. ദു​ബൈ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ല്‍ തി​ര​ക്കാ​ണെ​ങ്കി​ല്‍ അ​ൽ​ഖാ​ന്‍ റോ​ഡി​ലൂ​ടെ നേ​രെ പോ​കു​ക. പാ​ലം ക​ഴി​ഞ്ഞ് കി​ട്ടു​ന്ന സി​ഗ്ന​ലി​ല്‍ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞാ​ല്‍ അ​ല്‍ ഖ​സ​ബ ഭാ​ഗം കി​ട്ടും. ഈ ​ഭാ​ഗ​ത്ത് വാ​ഹ​നം നി​റു​ത്തു​വാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും. 10 മി​നു​ട്ട് ന​ട​ന്നാ​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്താം. ഇ​വി​ടെ​യും കു​രു​ക്കാ​ണെ​ങ്കി​ല്‍ ഇ​ട​ത്തോ​ട്ട് പോ​കാ​തെ നേ​രെ പോ​കു​ക. കോ​ർ​ണീ​ഷി​ലെ അ​വ​സാ​ന റൗ​ണ്ട്​ എ​ബൗ​ട്ടി​ല്‍ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് നേ​രെ പോ​കു​ക. എ​ക്സ്പോ സെ​ന്‍റ​റി​ന്‍റെ പി​റ​ക് വ​ശ​ത്തെ​ത്താം. കു​റ​ച്ച് കൂ​ടി മു​ന്നോ​ട്ട് പോ​യാ​ല്‍ പാ​ർ​ക്കി​ങു​ക​ൾ ല​ഭി​ക്കും.

 

വേ​ലി ചാ​ട​രു​ത്​

ഖ​സ​ബ​യി​ല്‍ നി​ന്ന് വ​രു​ന്ന ദി​ശ​യി​ൽ റോ​ഡി​ന് മ​ധ്യ​ത്തി​ല്‍ വേ​ലി കെ​ട്ടി​യി​ട്ടു​ണ്ട്. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​വ​ർ​ക്കാ​യി സി​ഗ്ന​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര​ണ​വ​ശാ​ലും വേ​ലി ചാ​ടാ​ന്‍ ശ്ര​മി​ക്ക​രു​ത്.

Tags:    
News Summary - Sharjah Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT