കോട്ടയം: രാജസ്ഥാൻ വീെടന്ന വിശേഷണം പുറമേയുണ്ടെങ്കിലും കോട്ടയം ചിറയിൽപാടത്തെ വാടകവീടിെൻറ അകത്തളങ്ങളിൽ മാതൃഭാഷയെക്കാൾ ഉച്ചത്തിൽ മുഴങ്ങുന്നത് മധുര മലയാളം. രാജസ്ഥാനിൽനിന്നെത്തിയ സലിംഖാൻ ജീവിതത്തോട് കേരളത്തെ ചേർത്തുനിർത്തിയപ്പോൾ മക്കൾ മലയാളത്തെ നെഞ്ചേറ്റി. മലയാളം മീഡിയത്തിൽ പഠിച്ചുവെന്ന് മാത്രമല്ല, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയായിരുന്നു, സലിംഖാെൻറ നാലുമക്കളിൽ മൂന്നുപേരുടെയും എസ്.എസ്.എൽ.സി വിജയം. വീണ്ടുമൊരു കേരളപ്പിറവി ദിനമെത്തുേമ്പാൾ ഇളയമകെൻറ പ്ലസ് വൺ പ്രവേശന ആഹ്ലാദത്തിലാണ് ഈ മറുനാടൻ കുടുംബം.
രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ സലിംഖാൻ 2003ലാണ് കോട്ടയത്ത് എത്തുന്നത്. പാർസൽ കമ്പനിയായ എ.ആർ.സി ട്രാൻസ്േപാർട്ടിലെ ജീവനക്കാരനായ ഇദ്ദേഹത്തിന് ഡൽഹിയിൽനിന്ന് കോട്ടയത്തേക്ക് സ്ഥലമാറ്റം ലഭിക്കുകയായിരുന്നു. അധികം വൈകാതെ കുടുംബത്തെയും മലയാളക്കരയിലേക്ക് കൊണ്ടുവന്നു. പിന്നീട് മടക്കം ചിന്തിച്ചില്ല. അന്ന് ഏഴ് വയസ്സുണ്ടായിരുന്ന മൂത്തമകൾ ഗുൽസനിനെ ആദ്യ രണ്ടുവർഷം ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചെങ്കിലും പിന്നീട് മലയാളത്തിലേക്ക് മാറ്റി. താഴെയുള്ള മൂന്നുപേരും മലയാള അക്ഷരങ്ങൾക്കൊപ്പമായിരുന്നു പഠനത്തിന് തുടക്കമിട്ടത്.
പ്ലസ്ടുവിലും മിന്നും ജയം നേടിയ ഗുൽസൻ, നിലവിൽ കോട്ടയം സി.എം.എസ് കോളജിൽനിന്ന് മാത്സിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്. പ്ലസ് ടുവിനുപിന്നാലെ എൻട്രസ് പരീക്ഷയെഴുതിയ ഗുൽസനിന് അന്ന് ബി.ഡി.എസിന് പ്രവേശനം ലഭിച്ചെങ്കിലും പോയില്ല. എം.ബി.ബി.എസ് ലഭിക്കാത്തതിനാൽ കണക്കിനോട് ചേർന്നുനിൽക്കാനായിരുന്നു തീരുമാനം. അനിയത്തിമാരുടെ 'ട്യൂഷൻ ടീച്ചറും' ചേച്ചി തന്നെയായിരുന്നു.
രണ്ടാമത്തെ മകളായ എസ്. സമീന ഇത്തവണ ബി.എസ്സി മാത്സ് പൂർത്തിയാക്കി ബാങ്ക് കോച്ചിങ്ങിനുള്ള തയാറെടുപ്പിലാണ്. മൂന്നാമെത്തയാൾ റുക്സാന ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ്. രാജസ്ഥാനിലാണ് അഡ്മിഷൻ ലഭിച്ചതിനാൽ അവിടെയാണ് പഠനം. ഇളയ മകൻ സൊഹൈൻ ഖാന് സമ്പൂർണ എ പ്ലസ് എത്തിപ്പിടിക്കാനായില്ലെങ്കിലും ഇത്തവണ പത്താംക്ലാസ് പൂർത്തിയാക്കി കോട്ടയത്ത് പ്ലസ് വൺ പഠനത്തിന് തയാറെടുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച്, സാധാരണ സ്കൂളിൽ പഠിച്ചായിരുന്നു ഈ സഹോദരങ്ങളുടെ മിന്നും വിജയം.
പിതാവ് സലിംഖാനും മാതാവ് റോഷ്നിയും തമ്മിൽ വീട്ടിൽ ഹിന്ദിയാണ് പറയുന്നെതങ്കിലും മക്കൾക്ക് വീട്ടിലും പുറത്തും മലയാളം വിട്ടൊരു കളിയില്ല. 'നാട്ടിലേക്ക് തിരിച്ചുപോകുമോയെന്നറിയില്ല. എന്തായാലും ഞങ്ങൾക്ക് ഇഷ്ടം കേരളമാണ്, മലയാളമാണ്'- സമീന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.