പ്രഫ. എം.പി. വർഗീസ് അവാർഡ് എം.ടിക്ക്

കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രഫ. എം.പി. വർഗീസിന്‍റെ ജന്മശതാബ്ദിയുടെ ഭാഗമായി കോളജ് അസോസിയേഷനും ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ്മെൻറ് ഓഫ് റൈറ്റ് (ഓഫർ) സംഘടനയും സംയുക്തമായി ഏർപ്പെടുത്തിയ എം.പി. വർഗീസ് അവാർഡ്‌ എം.ടി. വാസുദേവൻ നായർക്ക്. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ശനിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട്ട്​ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.

2022ലെ പ്രഥമ പുരസ്‌കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞനും ഭാരതരത്ന അവാർഡ് ജേതാവുമായ പ്രഫ. സി.എൻ.ആർ. റാവുവിനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം.

Tags:    
News Summary - Prof. MP Varghese Award to M. T. Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.